എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ ഇനി ഓര്‍മ
കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന ട്രഷററും വയനാട് ജില്ലാ പ്രസിഡന്റുമായ എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍(74) വിടവാങ്ങി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. അരനൂറ്റാണ്ടോളമായി വയനാട് ജില്ലയില്‍ മതാധ്യാപന രംഗത്തും പ്രാസ്ഥാനിക നേതൃരംഗത്തും വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍.
കോഴിക്കോട് ജില്ലയിലെ പാലാഴിയില്‍ മക്കാട്ടുമീത്തല്‍ മരക്കാരുട്ടിയുടെയും കുഞ്ഞി മയ്യയുടെയും അഞ്ചാമത്തെ മകനായി 1947ലാണ് ജനനം. ജന്മനാടായ പാലാഴിയില്‍ തന്നെയാണ് ആദ്യം മതാധ്യാപകനായി ഏഴ് വര്‍ഷം സേവനം ചെയ്തത്. പിന്നീട് രണ്ട് വര്‍ഷം വടകര മുട്ടുങ്ങല്‍ പ്രദേശത്തും 1978 മുതല്‍ കമ്പളക്കാട് അന്‍സാരിയ മദ്റസയിലും സേവനം ചെയ്തു.
1963ല്‍ കോഴിക്കോട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജോയിന്റ് സെക്രട്ടറിയായിട്ടാണ് നേതൃരംഗത്തെത്തിയത്. സമസ്ത വൈത്തിരി താലൂക്ക് സെക്രട്ടറി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി എന്നീ നിലയിലും പ്രവര്‍ത്തിച്ചു.
ദീര്‍ഘ കാലമായി കമ്പളക്കാട് റെയ്ഞ്ച് പ്രസിഡന്റ്, സമസ്ത ജില്ലാ ജോയിന്റ് സെക്രട്ടറി, 29 വര്‍ഷമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ്, 2013 മുതല്‍ 2019 വരെ സംസ്ഥാന ട്രഷറര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ 50 വര്‍ഷം മതാധ്യാപനം പൂര്‍ത്തിയാക്കിയതിനുള്ള സുവര്‍ണ്ണണ സേവന അവാര്‍ഡും 25 വര്‍ഷം റെയ്ഞ്ച് ഭാരവാഹിത്വം വഹിച്ചതിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഈന്തന്‍ നബീസയാണ് ഭാര്യ. മക്കള്‍: സൈഫുല്ല, താഹിര്‍, തസ്നിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."