മധ്യപ്രദേശ് ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷാ ഗാര്‍ഡുകളുടെ ക്രൂരമര്‍ദനം; നടപടി ആവശ്യപ്പെട്ട് എം.പിമാര്‍
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ അമര്‍കണ്ടകിലുള്ള ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാ ഗാര്‍ഡുകളുടെ ക്രൂരമര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് എംപിമാര്‍. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വൈസ് ചാന്‍സ് ലര്‍ പ്രകാശ് മാണി ത്രിപാഠിക്ക് കത്തെഴുതി. ആക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് എം.പിമാരായ എളമരം കരീം, ഡോ. വി ശിവദാസന്‍ എന്നിവരും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത്‌നല്‍കി.
മര്‍ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളായ നഷീല്‍ കെ.ടി, അഭിഷേക് ആര്‍, അദ്‌നാന്‍, ആദില്‍ റാഷിഫ് എന്നിവരെ മധ്യപ്രദേശ് ഷാദോലിലെ ബിര്‍സമുണ്ട ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാംപസിലുള്ള വാട്ടര്‍ ടാങ്ക് ടവറില്‍ ഫോട്ടോയെടുക്കാന്‍ കയറിയതിനാണ് മര്‍ദനം. സുരക്ഷാ ഗാര്‍ഡുകള്‍ ഇവരെ തടഞ്ഞ് ഫോട്ടോയെടുക്കുകയും തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ ഗാര്‍ഡുകളെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പരുക്കേറ്റവരിലൊരാളുടെ ചെവിയില്‍ നിന്ന് ചോരയൊലിക്കുന്നുണ്ട്. മറ്റൊരാള്‍ക്ക് കാലിനും ഗുരുതരമായ പരുക്കുണ്ട്.
മലയാളി വിദ്യാര്‍ഥികളോട് സര്‍വകലാശാല വിവേചനം കാട്ടുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. വാട്ടര്‍ ടാങ്ക് ടവറില്‍ക്കയറി എല്ലാവരും ഫോട്ടോ എടുക്കാറുണ്ട്. എന്നാല്‍ മലയാളി വിദ്യാര്‍ഥികളായതു കൊണ്ടാണ് ഇതിന്റെ പേരില്‍ തങ്ങളെ മര്‍ദിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഇവിടേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം. എന്നാല്‍ അവിടെ പ്രവേശനമില്ലെന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കാംപസില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും മലയാളി വിദ്യാര്‍ഥികള്‍ക്ക് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."