രോഗി നേരിട്ടെത്തി വിരലടയാളം പതിപ്പിക്കണം; കാരുണ്യയില്‍ ആനുകൂല്യത്തിന് പുതിയ നിബന്ധന
കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ക്കായി പുതി നിബന്ധന. രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണമെന്നാണ് സര്‍ക്കാറിന്റെ നിബന്ധന. ഇന്‍ഷുറന്‍സിന്റെ പേരിലുള്ള തട്ടിപ്പ് തടയാനാണ് പരിഷ്‌ക്കാരം എന്നാണ് അധികൃതരുടെ ന്യായീകരണം. എന്നാല്‍ അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്‌ട്രെച്ചറിലും ചക്ര കസേരകളിലും ഇരുത്തി കൗണ്ടറില്‍ എത്തിക്കേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാര്‍.
നേരത്തെ രോഗിയുടെ ബന്ധുക്കള്‍ കൗണ്ടറിലെത്തി ഹെല്‍ത്ത് കാര്‍ഡ് പതിപ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ വ്യാജപേരിലും മറ്റും തട്ടിപ്പ് കണ്ടെത്തിതോടെയാണ് ആധാര്‍ കാര്‍ഡ് സഹിതം രോഗി തന്നെ വിരലടയാളം പതിപ്പിക്കണമെന്ന ഭേദഗതി കൊണ്ടുവന്നത്
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 24 മണിക്കൂറിനകം രോഗി ഇന്‍ഷുറന്‍സിനായി ഹെല്‍ത്ത് കാര്‍ഡ് പതിപ്പിക്കണം എന്നാണ് ചട്ടം. വളരെ അകലെയുള്ള വാര്‍ഡുകളില്‍ നിന്ന്് രോഗികളെയും കൊണ്ടുവന്ന് കൗണ്ടറില്‍ എങ്ങനെ ക്യൂ നില്‍ക്കുമെന്നാണ് ചോദ്യം. തീരെ അവശനിലയിലുള്ള രോഗികള്‍, ആശുപത്രി സൂപ്രണ്ടിന്റെ സത്യവാങ്മൂലം എഴുതി വാങ്ങിയാല്‍ മതിയെന്ന് അധികൃതര്‍ പറയുന്നുണ്ട്. പക്ഷെ മെഡിക്കല്‍ കോളേജ് പോലെ തിരക്കേറിയ സ്ഥലങ്ങളില്‍ ഇതെത്രമാത്രം പ്രായോഗികമെന്നും ചോദ്യം ഉയരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."