പ്രതിപക്ഷ നേതൃസ്ഥാനം: തലമുറ മാറ്റത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധി, വി.ഡി സതീശന് സാധ്യത; പ്രഖ്യാപനം ഇന്നുണ്ടായേക്കും
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവിനായുള്ള പ്രഖ്യാപനത്തിന് ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കുമെന്ന് സൂചന.പ്രതിപക്ഷ നേതാവ് വിഡി സതീശന് തന്നെയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രഖ്യാപനം ഉച്ചക്ക് മുന്‍പ് തന്നെ ഉണ്ടാകും. രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന ദേശീയ നേതാക്കള്‍. എങ്കിലും നേതൃമാറ്റം പരിഗണിച്ച് വി ഡി സതീശനെത്തന്നെ പ്രതിപക്ഷ നേതാവ് ആക്കിയേക്കുമെന്നാണ് സൂചന.
രാഹുല്‍ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമായി. പ്രതിപക്ഷ നേതാവായി വിഡി സതീശന് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ വൈകുന്നത് കേരളത്തില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് അദ്ദേഹം പറയുന്നു. യുവ എംഎല്‍എമാരുടെ നിലപാട് കാണാതെ പോകരുത്. കേരളത്തില്‍ ഇപ്പോള്‍ എടുക്കുന്ന നിലപാട് ദേശീയ തലത്തിലും ഒരു സന്ദേശമാവും. അതുകൊണ്ട് തന്നെ തലമുറ മാറ്റം വേണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."