HOME
DETAILS

പ്രതിപക്ഷം പഠിക്കണം, എങ്ങനെ നിയമപോരാട്ടം നടത്തണമെന്ന്

  
backup
March 27 2023 | 20:03 PM

congress-and-failed-legal-battles

യു.എം മുഖ്താർ


2014ൽ നരേന്ദ്രമോദി അധികാരത്തിലേറിയപ്പോൾ ബി.ജെ.പി അധ്യക്ഷനായ അമിത് ഷാ ചെയ്തത്, ഏതാണ്ടെല്ലാ പ്രധാന രാഷ്ട്രീയക്കാരുടെയും കേസ് ഹിസ്റ്ററി സ്വകാര്യ ഡിറ്റക്ടീവുകളെവച്ച് ശേഖരിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. പ്രതിപക്ഷത്തെ ദേശീയമുഖങ്ങൾ മുതൽ ബി.ജെ.പിയുടെ രണ്ടാംനിര നേതാക്കളുടെവരെ സാമ്പത്തിക ഇടപാടുകൾ, പ്രതിചേർക്കപ്പെട്ട കേസുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇങ്ങനെ ശേഖരിച്ചതിൽ ഉൾപ്പെടും. ഇതുവച്ചാണ് പിന്നീട് മോദി- അമിത്ഷാ കൂട്ടുകെട്ടിന് ഭീഷണിയാകുമെന്ന് തോന്നിയ ബി.ജെ.പിക്കുള്ളിലുള്ളവരെയും പുറത്തുള്ളവരെയും ഒതുക്കിയതെന്നും റിപ്പോർട്ടുണ്ട്.
പ്രതിയോഗികളുടെ കേസുകൾ കണ്ടെത്തി പിന്തുടരുക മാത്രമല്ല, അവരെ പരമാവധി കുരുക്കിലാക്കാനും ബി.ജെ.പി ശ്രമിച്ചുപോന്നു. ഉദാഹരണത്തിന് ലാലുപ്രസാദ് യാദവിന്റെയും മനീഷ് സിസോദിയയുടെയും കേസുകൾ. ഒരൊറ്റ അഴിമതിക്കേസാണെങ്കിലും ആറേഴ് കേസുകളായി വിഭജിച്ച് ഓരോന്നും പ്രത്യേകം വിചാരണചെയ്യുകയാണ് ലാലുവിന്റെ കാര്യത്തിൽ സി.ബി.ഐ ചെയ്തത്. ഫലമോ ഒരു കേസിൽ ജാമ്യം കിട്ടുമ്പോഴേക്കും അടുത്ത കേസിൽ അറസ്റ്റ്. അതിൽ ജാമ്യം കിട്ടുമ്പോൾ അടുത്ത കേസ്. അപ്പോഴേക്കും ആദ്യ കേസിൽ സി.ബി.ഐ മേൽകോടതിയിൽ പോയി അനുകൂല വിധി നേടിയിരിക്കും. ഈ തന്ത്രമാണ് സിസോദിയയുടെ കാര്യത്തിൽ നടക്കാൻ പോകുന്നത്. സി.ബി.ഐ ആദ്യം രജിസ്റ്റർചെയ്ത കേസിൽ ജാമ്യഹരജി പരിഗണിക്കുന്ന തലേദിവസമാണ് സിസോദിയയെ അദ്ദേഹം കഴിയുന്ന തിഹാർ ജയിലിൽ പോയി ഇ.ഡി മറ്റൊരു കേസ് രജിസ്റ്റർചെയ്ത് കുരുക്ക് മുറുക്കിയത്. മുതിർന്ന രാഷ്ട്രീയക്കാരെ മാത്രമല്ല ഇങ്ങനെ ലക്ഷ്യമിടുന്നത്. സമൂഹികമാധ്യമങ്ങളെ നിരീക്ഷിക്കാൻ സംഘ്പരിവാരിന് സംവിധാനമുണ്ട്. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് നൽകിയ പരാതിയിൽ കലാപാഹ്വാനത്തിന് കേരളാ പൊലിസ് കേസെടുത്തത് ഏറ്റവും ഒടുവിലെ ഉദാഹരണം.

 

രാഷ്ട്രപതിയാകാൻ
കഴിയാതെ അദ്വാനി


താൽപ്പര്യമില്ലാത്ത ബി.ജെ.പിക്കുള്ളിലെ ചേരിയെ ഒതുക്കാനായി കേസുകൾ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമായി എൽ.കെ അദ്വാനിയെ ഉദ്ധരിക്കാറുണ്ട്. രാഷ്ട്രപതി സ്ഥാനത്ത് 2017ൽ പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുമ്പോൾ പകരക്കാരൻ ആരാവുമെന്ന ചർച്ചയിൽ ഏറ്റവുമധികം ഉയർന്നുകേട്ട പേരുകളിലൊന്ന് അദ്വാനിയുടേതായിരുന്നു. മോദി സർക്കാരിൽ സ്ഥാനമാനങ്ങളൊന്നും ലഭിക്കാത്ത അദ്ദേഹത്തെ രാഷ്ട്രപതിയാക്കുമെന്ന് ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതീക്ഷിച്ചിരുന്നു. കാര്യങ്ങൾ അദ്വാനിക്ക് അനുകൂലമായി കറങ്ങിത്തിരിഞ്ഞു വരുന്നതിനിടെയാണ്, ബാബരി മസ്ജിദ് തകർത്ത കേസിൽ അദ്ദേഹം അടക്കമുള്ള പ്രതികൾക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്താൻ സുപ്രിംകോടതി ഉത്തരവിട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സി.ബി.ഐയുടെ ആവശ്യപ്രകാരമാണ് സുപിംകോടതി ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചത്. ബി.ജെ.പി ഭരിക്കുമ്പോൾ, ആ പാർട്ടിയെ അധികാരത്തിലേറാൻ സഹായിച്ച ഒരു സംഭവത്തിൽ, ആ പാർട്ടിക്ക് വേണ്ടി തുടക്കകാലത്ത് വിയർപ്പൊഴുക്കിയ മുതിർന്ന നേതാക്കൾക്കെതിരേ സർക്കാരിന് കീഴിലുള്ള ഏജൻസി സുപ്രിംകോടതിയിൽ നിലപാടെടുത്തു! വൈരുധ്യത്തിന്റെ അങ്ങേയറ്റമെന്ന് തോന്നുമെങ്കിലും പിന്നിലെ രാഷ്ട്രീയലക്ഷ്യം കൃത്യമായിരുന്നു. 2017 ഏപ്രിലിലാണ് കോടതിയുടെ വിധി വന്നത്. ഫലം, ക്രിമിനൽ ഗൂഢാലോചനാ കേസിൽ പ്രതിചേർക്കപ്പെട്ട വ്യക്തി രാഷ്ട്രപതിയാകുന്നതിലെ നൈതികത ചർച്ചയാകുകയും രണ്ടാമത്തെ മാസത്തിനുശേഷം അതുവരെ ചിത്രത്തിലെവിടെയും ഇല്ലാതിരുന്ന രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിക്കുകയും ചെയ്യുന്നു.

 


നമ്മൾ ഒരു കേസിൽ ഒരുങ്ങി ഇറങ്ങിയാൽ നീതി ലഭിക്കുമെന്ന് ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ ബൽകീസ് ബാനു കാണിച്ചുതന്നിട്ടുണ്ട്. ബി.ജെ.പിക്ക് ഏറ്റവും ശക്തിയുള്ള സംസ്ഥാനത്തിരുന്ന് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന കക്ഷിക്കെതിരേ കൊച്ചുമകളെ മടിയിലിരുത്തി ഭർത്താവ് യാക്കൂബിനൊപ്പം ബൽകീസ് ബാനു തനിച്ചാണ് പോരാടിയത്. കുറ്റവാളികളെ കഴിഞ്ഞ ഓഗസ്റ്റ് 15ന് ജയിലിൽനിന്ന് മോചിപ്പിച്ചെങ്കിലും അവർക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കാനും അരകോടി രൂപയുടെ നഷ്ടപരിഹാരം ലഭ്യമാക്കാനും ബൽകീസ് ബാനുവിന് കഴിഞ്ഞിട്ടുണ്ടെന്ന് പ്രതിപക്ഷം മറക്കരുത്.

പ്രതിപക്ഷത്തിന് ലഭിച്ച
'അവസരങ്ങൾ'


2014 അധികാരത്തിലേറിയ ശേഷം ബി.ജെ.പി ഇത്തരത്തിൽ ആദ്യം ലക്ഷ്യംവച്ചത് ലാലുപ്രസാദ് യാദവിനെയും പി. ചിദംബരത്തെയുമായിരുന്നു. അതിന് കാരണങ്ങളുണ്ട്. ബാബരി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്രം നിർമിക്കുക എന്ന ലക്ഷ്യത്തോടെ അദ്വാനിയുടെ നേതൃത്വത്തിൽ ബി.ജെ.പി നടത്തിയ രഥയാത്ര തടഞ്ഞതും നേതാക്കളെ ജയിലിലടച്ചതും ലാലുപ്രസാദ് ആയിരുന്നു. ആ ലാലുവിനോട് ബി.ജെ.പിക്ക് തീർത്താൽ തീരാത്ത പകയുണ്ട്. സുഹ്‌റാബുദ്ദീൻ ശൈഖിനെയും പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിൽ 2010 ജൂലൈയിൽ അമിത്ഷായെ സി.ബി.ഐ അറസ്റ്റ്‌ചെയ്യുമ്പോൾ ചിദംബരമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി. ഈ സംഭവം നടന്ന് ഏകദേശം പത്തുവർഷത്തിനുശേഷം ഐ.എൻ.എക്‌സ് മീഡിയ അഴിമതിക്കേസിൽ ചിദംബരത്തെ തേടി സി.ബി.ഐ എത്തുമ്പോൾ, സി.ബി.ഐയെ നിയന്ത്രിച്ച ആഭ്യന്തരമന്ത്രിയായിരുന്നു അമിത്ഷാ. സുഹ്‌റാബുദ്ദീൻ ശൈഖ് കേസ് മാത്രമല്ല, ഇശ്‌റത്ത് ജഹാനെയും മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ഗുലാം ശൈഖിനെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലും അമിത്ഷാ ആരോപണവിധേയനായെങ്കിലും കോൺഗ്രസ് സർക്കാർ ഈ കേസ് കൃത്യമായി പിന്തുടരുന്നതിൽ വീഴ്ചവരുത്തിയതോടെ അമിത്ഷാ ഊരിപ്പോരുകയായിരുന്നു.


രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കണമെന്ന് ബി.ജെ.പി ആഗ്രഹിച്ചപോലെ, കോൺഗ്രസ് ആഗ്രഹിച്ചില്ലെന്ന് വേണം കരുതാൻ. കാരണം കോൺഗ്രസിന് അങ്ങനെയൊരു അജൻഡ ഉണ്ടായിരുന്നുവെങ്കിൽ പ്രതിയോഗികളെ പൂട്ടാൻ വിഷയങ്ങൾ ഒരുപാടുണ്ടായിരുന്നു. ഗുജറാത്തിൽ നരേന്ദ്രമോദിക്ക് മുന്നിലുണ്ടായിരുന്ന ഏക രാഷ്ട്രീയ ഭീഷണിയായിരുന്ന ഹിരൺ പാണ്ഡ്യേ എന്ന ശക്തനായ ബി.ജെ.പി നേതാവിന്റെ കൊലപാതകം ഒരു ഉദാഹരണം. കൊലപാതകത്തിന് പിന്നിൽ പാക് ചാരസംഘടനയെയാണ് പൊലിസ് ചൂണ്ടിക്കാണിച്ചതെങ്കിലും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ഹിരണിന്റെ പിതാവ് വിത്തൽ ഭായ് പാണ്ഡ്യേ, ബി.ജെ.പി നേതാക്കൾക്കെതിരേയാണ് വിരൽചൂണ്ടിയത്.


പാണ്ഡ്യേയുടെ കൊലപാതകത്തിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത സുഹ്‌റാബുദ്ദീൻ ശൈഖ്, അയാൾ കൊല്ലപ്പെട്ടതറിഞ്ഞ ഭാര്യ കൗസർബി, സുഹ്‌റബുദ്ദീന്റെ കൊലക്ക് സാക്ഷിയായ കൂട്ടാളി പ്രജാപതി, ഈ രണ്ടുകൊലക്കേസിലും അമിത്ഷാക്ക് സമൻസയച്ച സി.ബി.ഐ ജില്ലാ ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയ, ലോയയുടെ അടുത്ത സുഹൃത്തുക്കളായ ജില്ലാ ജഡ്ജി പ്രകാശ് തോംബ്ര, അഡ്വ. ശ്രീകാന്ത് കണ്ഡാൽക്കർ, സുഹ്‌റാബുദ്ദീനുമായി ബന്ധമുള്ള ഇൻഫോർമറും മുൻ നക്‌സലൈറ്റുമായ തെലങ്കാനയിലെ നയീമുദ്ദീൻ, പ്രജാപതിയുടെ സഹോദരൻ പവൻകുമാർ... ഇങ്ങനെ പുറത്തുവന്ന കൊലപാതക പരമ്പര നീണ്ടതാണ്. പക്ഷേ ഈ പരമ്പരകളെക്കുറിച്ച് ഏതെങ്കിലും പ്രതിപക്ഷ നേതാക്കൾ ഗൗരവത്തിലെടുത്ത് പൊതുസമൂഹത്തിൽ ചർച്ചയാക്കുകയും നിയമനടപടികളുമായി മുന്നോട്ടുപോവുകയും ഉണ്ടായോ? ഇല്ല. ഇനി കോടതിയിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ തന്നെ ഇതുൾപ്പെടെയുള്ള വിഷയങ്ങളിൽ പൊതുസമൂഹത്തിന് മുമ്പാകെ ചർച്ചയ്ക്കിടുക എന്ന ഉത്തരവാദിത്വമെങ്കിലും പ്രതിപക്ഷം നിർവഹിക്കേണ്ടിയിരുന്നു.

 

കേസിൽ പരാജയപ്പെടുന്നു


ബി.ജെ.പി രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുമ്പോൾ, സ്വന്തം നേതാക്കളുടെ കേസ് കൈകാര്യംചെയ്യുന്നതിൽ പോലും കോൺഗ്രസ് പരാജയപ്പെടുകയാണ്. രാഹുൽഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് തന്നെ ഉദാഹരണം. അഭിഷേക് മനു സിങ്‌വി, സൽമാൻ ഖുർഷിദ്, പി. ചിദംബരം, വിവേക് തങ്ക... തുടങ്ങിയ ഗ്ലാമർ അഭിഭാഷകനിര ഉൾപ്പെടുന്ന രാജ്യത്തെ ഏക പാർട്ടിയാണ് കോൺഗ്രസ്. എങ്കിലും രാഹുലിന്റെ കേസ് പാർട്ടിയുടെ നിയമസെല്ല് ഗൗരവത്തിലെടുത്തില്ല. ചില മുതിർന്ന നേതാക്കൾ തന്നെ ഇക്കാര്യത്തിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചിട്ടുമുണ്ട്. രാഹുലിന്റെ കേസ് മാത്രമല്ല, ഗുജറാത്ത് കലാപത്തിനിടെ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട കോൺഗ്രസിന്റെ മുൻ എം.പി ഇഹ്‌സാൻ ജാഫ്രിയുടെ കേസും ഇതുപോലെത്തന്നെ. നരേന്ദ്രമോദിക്ക് കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാഫ്രിയുടെ വിധവ സാകിയ തന്റെ വാർധക്യകാലത്ത് ഗുജറാത്തിലെ കോടതി മുതൽ സുപ്രിംകോടതി വരെ കയറിയിറങ്ങിയപ്പോൾ കോൺഗ്രസ് അവർക്ക് പിന്തുണ കൊടുക്കേണ്ടതായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  a day ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  a day ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  a day ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  a day ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  a day ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  a day ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  a day ago