'തോല്‍പിക്കാനാവില്ല ഈ ജനതയെ' ആക്രമണത്തിന്റെ ശേഷിപ്പുകള്‍ നീക്കി നാടിനെ പുനര്‍ നിര്‍മിക്കാന്‍ ഗസ്സ തെരുവുകളില്‍ ആയിരങ്ങള്‍ ചിത്രങ്ങള്‍ കാണാം
ഗസ്സ: പതിനൊന്ന് ദിവസം നീണ്ട ഇസ്‌റാഈല്‍ ആക്രമണത്തിന്റെ ശേഷിപ്പുകള്‍ നീക്കി പുതജീവിതത്തിലേക്ക് തിരിച്ചു നടക്കുകയാണ് ഗസ്സ. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നാട് വൃത്തിയാക്കുന്നതില്‍ ഏര്‍പെട്ടിരിക്കുകയാണ് കുഞ്ഞു കുട്ടി മുതല്‍ വൃദ്ധര്‍ വരെ ഗസ്സയില്‍. ഞങ്ങള്‍ ഇവിടെ പുനര്‍നിര്‍മിക്കും എന്ന മുദ്രവാക്യവുമായി ആയിരങ്ങളാണ് ഗസ്സന്‍ തെരുവുകളില്‍ ഒന്നിച്ചത്.
ഫലസ്തീന്‍ പൊതുമരാമത്ത് വകുപ്പിന്റെ കണക്കനുസരിച്ച് അഞ്ച് വലിയ ഫ്‌ളാറ്റുകളെങ്കിലും പുനര്‍ നിര്‍മിക്കേണ്ടതുണ്ട്. കൂടാതെ 74 സര്‍ക്കാര്‍സ്ഥാപനങ്ങളും 33 മാധ്യമസ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. 1500ലേറെ വീടുകളും ഇവിടെ താമസയോഗ്യമല്ലാത്ത വിധം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ആശുപത്രികള്‍ കൊവിഡ് സെന്ററുകള്‍ തുടങ്ങിയവയും ഇസ്‌റാഈല്‍ തകര്‍ത്തെറിഞ്ഞവയില്‍ ചിലതാണ്.
നാട് വീണ്ടെടുക്കാനുള്ള ക്യാംപയിനില്‍ ഒരു ദിവസം മാത്രം മൂവായിരത്തിലേറെ പേര്‍ പങ്കെടുത്തു. ഒരാഴ്ചയിലേറെ തുടരും ക്യാംപയിന്‍ എന്നാണ് സൂചന.
ചിത്രങ്ങള്‍ കടപ്പാട് അല്‍ജസീറ
പ്രായത്തിന് തോല്‍പിക്കാനാവാത്ത വീര്യം. ശുദ്ധീകരണ പ്രക്രിയയില്‍ ഭാഗവാക്കായി പ്രായമുള്ളവരും[/caption] [caption id="attachment_948890" align="aligncenter" width="630"]
ഗസ്സന്‍ യുവത്വം[/caption] [caption id="attachment_948892" align="aligncenter" width="630"]
കരുത്തേറെയാണ് ഈ കുഞ്ഞുകൈകള്‍ക്കും[/caption] [caption id="attachment_948893" align="aligncenter" width="630"]
ക്യാംപയിനില്‍ പങ്കെടുത്തത് ആയിരങ്ങള്‍[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."