വീടൊരുക്കാന്‍ ചിലവേറെ… അത് കൊണ്ട് നിര്‍മാണം കരാറടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണോ…അതോ സ്വന്തമായി ചെയ്യണോ?
വീടൊരുക്കുക എന്നത് ഈകാലത്ത് വലിയ ഒരു കടമ്പതന്നെയാണ്. ഈ സ്വപ്‌നത്തിന് പിറകെ പോവാത്തവര്‍ ചുരുക്കം ആളുകളെ കാണു. എന്നാല്‍ ഒരു വീട് പണിയുമ്പോള്‍ അത് എങ്ങനെ നടത്തണമെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. ചിലര്‍ കരാറടിസ്ഥാനത്തില്‍ വീടുപണി കൊടുക്കുന്നതാണ് നല്ലത് എന്ന് പറയുമ്പോള്‍, മറ്റുചിലര്‍ സ്വന്തമായി സാധനങ്ങള്‍ വാങ്ങി നല്‍കി വീട് വയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം എന്ന് പറയും. ഏതു രീതിയിലായാലും ക്വാളിറ്റിയില്‍ യാതൊരുവിധ കോംപ്രമൈസ് ഇല്ലാതെ ഒരു നല്ല വീട് എങ്ങനെ നിര്‍മിക്കാം എന്ന്‌നോക്കാം.
മൂന്ന് രീതികളില്‍ നമുക്ക് ഒരു വീട് പണി തുടങ്ങാം. ആദ്യത്തെ രീതി യാതൊരുവിധ കാര്യങ്ങളും നോക്കേണ്ട സാഹചര്യം ഇല്ലാതെ എല്ലാവിധ പണികളും കോണ്‍ട്രാക്ടറെയോ അല്ലെങ്കില്‍ ആര്‍ക്കിടെക്ടിനേയോ ഏല്‍പ്പിച്ചു നല്‍കുക എന്നതാണ്. രണ്ടാമത്തെ രീതി പണിക്കാരെ മാത്രം കരാറടിസ്ഥാനത്തില്‍ നിയമിച്ച് ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കുക എന്നതാണ്. മൂന്നാമത്തെ രീതി നമ്മള്‍ തന്നെ വീടിന് ആവശ്യമായ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുക എന്നതാണ്. കുറഞ്ഞത് ആറു മാസം എങ്കിലും എടുത്തു മാത്രമാണ് ഒരു വീട് നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളു. നിര്‍മാണ് കാലയളവ് നിങ്ങള്‍ക്ക് ചിലവഴിക്കാന്‍ സാധിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം എല്ലാ കാര്യങ്ങളും സ്വന്തമായി ഏറ്റെടുത്തു ചെയ്യുക. അല്ലാത്തപക്ഷം നിങ്ങള്‍ വീടിന്റെ പണി ഒരു കോണ്‍ട്രാക്ടറെ യോ ആര്‍ക്കിടെക്റ്റ്‌നെയോ ഏല്‍പ്പിക്കുന്നതാണ് നല്ലത്. അവര്‍ അത് ഉത്തരവാദിത്വത്തോട് കൂടി നിങ്ങള്‍ക്ക് ചെയ്തു നല്‍കുന്നതായിരിക്കും.
ഇഷ്ടപ്പെട്ട ഒരു വീടിന്റെ പ്ലാനും ഇതിന്റെ എല്ലാ വിവരങ്ങളും മനസ്സിലാക്കിയതിനുശേഷം ഒരു ആര്‍ക്കിടെക്ടിന്റെ സഹായത്തോടെ അതേ പ്ലാനില്‍ ഒരു വീട് നിങ്ങള്‍ക്ക് നിര്‍മ്മിക്കാന്‍ സാധിക്കുന്നതാണ്. ബില്‍ഡിംഗ് പണിയുന്നതിന് ആവശ്യമായ മെറ്റീരിയലുകള്‍ നിങ്ങള്‍ സ്വന്തമായി കണ്ടെത്തുകയാണെങ്കില്‍ പലപ്പോഴും അത് വലിയ നഷ്ടത്തിലാണ് എത്തിച്ചേരുക. കാരണം ഒരു കോണ്‍ട്രാക്ടര്‍ക്കോ ആര്‍ക്കിടെക്ടിനോ ലഭിക്കുന്ന ലാഭത്തില്‍ നിങ്ങള്‍ക്ക് സാധനങ്ങള്‍ ലഭിക്കണമെന്നില്ല.അതുപോലെ ചില സമയങ്ങളില്‍ വീട് പണിയുന്നതിന് ആവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കണമെന്നില്ല. ഈയൊരു സാഹചര്യത്തില്‍ നിങ്ങള്‍ തനിച്ചാണ് സാധനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.
അതേസമയം ഒരു കോണ്‍ട്രാക്ടര്‍ അല്ലെങ്കില്‍ ആര്‍ക്കിടെക്ട് ആണെങ്കില്‍ അവര്‍ക്ക് അതിന് പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. നിങ്ങള്‍ തനിച്ചാണ് എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്യുന്നത് എങ്കില്‍ അതിനനുസരിച്ചുള്ള പണിക്കാരെ നിങ്ങള്‍ക്ക് ലഭിക്കണമെന്നില്ല. ലഭിച്ചാല്‍ തന്നെ അവര്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന സമയത്ത് വീടു പണി തീര്‍ത്തു തരണമെന്നും ഇല്ല. നിങ്ങള്‍ വാങ്ങുന്ന ബില്‍ഡിങ് മെറ്റീരിയലുകള്‍ കൃത്യമായിട്ട് അല്ല വാങ്ങുന്നത് എങ്കില്‍ വീടുപണി തീരുന്നതോട് കൂടി ഇത്തരം വസ്തുക്കള്‍ ഒരു വേസ്റ്റ് ആയി മാറുകയും ചെയ്യും. ഈ കാരണങ്ങളെല്ലാം കൊണ്ട് തന്നെ എപ്പോഴും സ്വന്തമായി വീട് പണിയുന്നതിനുള്ള സാധനങ്ങള്‍ അല്ലെങ്കില്‍ ലേ ലേബഴ്‌സിനെ കണ്ടെത്തുന്നതിനേക്കാള്‍ നല്ലത് എല്ലാ പണികളും ഒരു ആര്‍ക്കിടെക്ടിനെ യോ കോണ്‍ട്രാക്ടറെയോ വെച്ച് നിങ്ങളുടെ ഇഷ്ടാനുസരണം ചെയ്യിപ്പിക്കുക എന്നതാണ്.ഇങ്ങിനെ ആകുമ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ബഡ്ജറ്റില്‍ ഉദ്ദേശിച്ച സമയത്തിനുള്ളില്‍ നിങ്ങളുടെ സ്വപ്നഭവനം പൂര്‍ത്തീകരിക്കാനും സാധിക്കും.
സ്വന്തമായി ഒരു വീടു വയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനെ കുറിച്ച് എല്ലാ വിവരങ്ങളും കൃത്യമായി അറിയുമെങ്കില്‍ മാത്രം വീട് വയ്ക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ഏറ്റെടുക്കുക. അല്ലാത്തപക്ഷം ആ തീരുമാനം നിങ്ങളെ വലിയൊരു ചിലവിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്യുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."