HOME
DETAILS

വ്യാജ വാര്‍ത്ത നല്‍കിയെന്ന്, 10 കോടി രൂപ മാനനഷ്ടം നല്‍കണം; മറുനാടന്‍ മലയാളിക്കെതിരെ യൂസഫലിയുടെ വക്കീല്‍ നോട്ടിസ്

  
backup
April 20 2023 | 02:04 AM

fake-news-should-pay-damages-of-rs-yousafalis-lawyer-notice

മറുനാടന്‍ മലയാളിക്കെതിരെ യൂസഫലിയുടെ വക്കീല്‍ നോട്ടിസ്

കൊച്ചി: വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് ലുലു ഗ്രൂപ്പ് എംഡി എം.എ യൂസഫലിയുടെ വക്കീല്‍ നോട്ടിസ്. പോര്‍ട്ടലിന്റെ മറുനാടന്‍ മലയാളി ഉടമ സാജന്‍ സക്കറിയക്കെതിരേയാണ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് എം.എ യൂസഫലി വക്കീല്‍ നോട്ടീസ് അയച്ചത്.
യൂട്യൂബ് ചാനലിലൂടെ മാര്‍ച്ച് ആറിന് പുറത്തുവിട്ട വീഡിയോയുടെ അടിസ്ഥാനത്തിലാണ് വക്കീല്‍ നോട്ടിസ് അയച്ചത്. സാജന്‍ തന്നെയാണ് യൂസഫലിക്കെതിരെ ആരോപണം ഉന്നയിച്ചത്. യൂസഫലി സ്വന്തം ഭാര്യയെ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചുവെന്നായിരുന്നു ആരോപണം.

ഏക സിവില്‍ കോഡ് ആവശ്യമാണെന്നാണ് യൂസഫലിയും ഷുക്കൂര്‍ വക്കീലും പറയുന്നതെന്നും വീഡിയോയുടെ ആമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വാസ്തവവിരുദ്ധമായ കാര്യമാണെന്നും തന്നെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും യൂസഫലി പറഞ്ഞു.
വീഡിയോ പുറത്ത് വന്നതോടെ തനിക്കും ലുലു ഗ്രൂപ്പിനും ഉണ്ടായ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഖേദം പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം. ഇതിനുപുറമെ നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സിവില്‍, ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago