ഇന്ത്യയുമായി യുദ്ധഭീഷണി: പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യം
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് അനിശ്ചിതത്വം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് നീട്ടിവച്ചേക്കും. തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. ഇതിനായി ഉന്നയിച്ച കാര്യങ്ങളിൽ ഇന്ത്യയും വരുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയുമായുള്ള യുദ്ധഭീഷണി തെരഞ്ഞെടുപ്പിനു തടസ്സമായി മന്ത്രാലയം പറയുന്നുണ്ട്. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത, വർധിച്ചുവരുന്ന ഭീകരവാദം എന്നിവയോടൊപ്പമാണ് ഇന്ത്യയുമായുള്ള യുദ്ധഭീഷണിയും ഉന്നയിക്കുന്നത്.
രാഷ്ട്രീയമായി നിർണായകമായ പഞ്ചാബ് പ്രവിശ്യയിലെ തെരഞ്ഞെടുപ്പ് രാജ്യത്തെ വംശീയ പ്രശ്‌നങ്ങൾ, ജല തർക്കങ്ങൾ തുടങ്ങിയവ മുതലെടുക്കാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം 10നു പ്രഖ്യാപിച്ചിരുന്ന തെരഞ്ഞെടുപ്പ് മാറ്റിയ കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി ബെഞ്ച് റദ്ദാക്കിയിരുന്നു. തുടർന്ന് മേയ് 14നു തെരഞ്ഞെടുപ്പു നടത്തണമെന്നു നിർദേശിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."