HOME
DETAILS

2016ലെ ദുബൈ യാത്രയിലും ദുരൂഹത യാത്രയുടെ ഉദ്ദേശ്യം വെളിപ്പെടുത്താതെ മുഖ്യമന്ത്രി

  
backup
June 09, 2022 | 6:56 AM

2016%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%81%e0%b4%ac%e0%b5%88-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9


പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം
സ്വർണക്കടത്ത് വിവാദം വീണ്ടും സജീവമാകുമ്പോഴും 2016ലെ മുഖ്യമന്ത്രിയുടെ ദുബൈ യാത്രയിൽ ദുരൂഹത.
2016 ഡിസംബർ 21 മുതൽ 26 വരെ യു.എ.ഇ സന്ദർശിച്ച മുഖ്യമന്ത്രി യാത്രയുടെ ഉദ്ദേശ്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 21.12.2016 മുതൽ 25.12.2016 വരെ താൻ നടത്തിയ യു.എ.ഇ സന്ദർശനം ഔദ്യോഗിക സന്ദർശനമാണെന്ന് മുഖ്യമന്ത്രിയുടെ രേഖാമൂലം നിയമസഭയിൽ വ്യക്തമാക്കിയത്. എന്നാൽ, ഈ യാത്രയുടെ ലക്ഷ്യവും ഉദ്ദേശ്യവും എന്താണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയിട്ടില്ല.


ഇതോടെ സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളുടെ ഗൗരവം വർധിപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി 2016ൽ നടത്തിയ ഔദ്യോഗിക വിദേശ സന്ദർശനത്തിനിടെ ശിവശങ്കരന്റെ നിർദേശ പ്രകാരം നയതന്ത്ര പരിരക്ഷയോടെ അയച്ച ബാഗുകളിൽ നോട്ടുകളായിരുന്നുവെന്ന് കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഈ സമയത്ത് കറൻസി അടങ്ങിയ ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ശിവശങ്കർ തന്നെ ആദ്യം വിളിച്ചതെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.
മുമ്പും യാത്രയുടെ ഉദ്ദേശത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും ഔദ്യോഗിക സന്ദർശനം എന്നു തന്നെയാണ് മുഖ്യമന്ത്രി ആവർത്തിച്ച് മറുപടി നൽകിയിരുന്നത്.
മുഖ്യമന്ത്രിയോടൊപ്പം ഈ യാത്രയിൽ ഉണ്ടായിരുന്ന അന്നത്തെ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറി നളിനി നെറ്റോക്കെതിരേയും സ്വപ്‌ന ഗുരുതര വെളിപ്പെടുത്തലാണ് നടത്തിയത്.
2016ൽ മുഖ്യമന്ത്രിക്കൊപ്പം ദുബൈയിൽ പോയത് ഔദ്യോഗിക യാത്ര മാത്രമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം നളിനി നെറ്റോയുടെ പ്രതികരണം.


എന്നാൽ, ചീഫ് സെക്രട്ടറിയായി വിരമിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ ഓഫിസിൽ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറിയായും നളിനി നെറ്റോ ജോലി ചെയ്തിരുന്നു. ഈ സമയത്ത് സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതോടെ ഇടക്കുവച്ച് അവർ ജോലി മതിയാക്കി മടങ്ങി. സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നളിനി നെറ്റോയുടെ പിന്മാറ്റവും വിവാദങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈൻ ദേശീയ ദിനം: ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

uae
  •  11 days ago
No Image

'ഫലസ്തീന്‍ സിനിമകള്‍ വെട്ടിയൊതുക്കുന്നു; കേന്ദ്രം ആരെയോ ഭയപ്പെടുന്നു' രൂക്ഷ വിമര്‍ശനവുമായി  സജി ചെറിയാന്‍

Kerala
  •  11 days ago
No Image

വയനാട് തുരങ്കപാത നിര്‍മാണം തുടരാം; പ്രകൃതി സംരക്ഷണ സമിതിയുടെ ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  11 days ago
No Image

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയായിരുന്ന സി.പി.എം നേതാവിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം, തലയ്ക്ക് വെട്ടേറ്റു

Kerala
  •  11 days ago
No Image

പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഇനി ഓട്ടോമാറ്റിക്കായി പുതുക്കാം: തഖ്‌ദീർ പാക്കേജുമായി യുഎഇ

uae
  •  11 days ago
No Image

സെൽഫിയെടുക്കാനെന്ന വ്യാജേന അടുത്ത് വന്ന് പഞ്ചാബിൽ കബഡി താരത്തെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നു 

National
  •  11 days ago
No Image

കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ജുമുഅ നമസ്‌കാര സമയം പുതുക്കിയതെന്ന് യു.എ.ഇ അധികൃതര്‍

uae
  •  11 days ago
No Image

ക്ലാസ് റൂമിലിരുന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളുടെ മദ്യപാനം; സസ്‌പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

National
  •  11 days ago
No Image

കടുവയെ കണ്ട വയനാട് പച്ചിലക്കാട്ടിലെ 10 വാര്‍ഡുകളില്‍ നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

Kerala
  •  11 days ago
No Image

ജല അതോറിറ്റിയുടെ 30,000 ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി രോഗികളുടെ തലയ്ക്കു മുകളില്‍ ; സംഭവം നീലേശ്വരം താലൂക്കാശുപത്രി വളപ്പില്‍

Kerala
  •  11 days ago