HOME
DETAILS

കൊച്ചി മെട്രോയുടെ നിര്‍മാണം സ്തംഭനത്തിലേക്ക്

  
backup
August 22, 2016 | 8:01 AM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d

കൊച്ചി: മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലേക്ക്. മാഹാരാജാസ് മുതല്‍ എറണാകുളം സൗത്ത് വരെയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള റീടെന്‍ഡറില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കരാറുകാര്‍ തീരുമാനിച്ചു. കൂടുതല്‍ നഷ്ടം ഉണ്ടാക്കുന്നതിനാലാണ് കരാറുകാരുടെ പിന്മാറ്റം.

എല്‍ ആന്‍ഡ് ടിയും സോമയുമാണ് മെട്രോയുടെ പ്രധാന കരാറുകാര്‍. കൊച്ചി മെട്രോയും കലൂര്‍ മുതല്‍ എറണാകുളം സത്ത് വരെയുള്ള നിര്‍മാണപ്രവൃത്തി കരാറെടുത്തിരിക്കുന്ന സോമയാണ് റീടെന്‍ഡറില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. കരാര്‍ കാലാവധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതിന് എല്‍ ആന്‍ഡ് ടിയില്‍ നിന്നും സോമയില്‍ നിന്നും പ്രതിദിനം യഥാക്രമം 20 ലക്ഷവും 14 ലക്ഷവുമാണ് ഈടാക്കുന്നത്. പിഴയിനത്തില്‍ സോമയ്ക്ക് 30 കോടിയും എല്‍ ആന്‍ഡ് ടിക്ക് 100 കോടിയും നഷ്ടം ഇതിനോടകം സംഭവിച്ചിട്ടുണ്ട്.

മഹാരാജാസ് മുതല്‍ സൗത്ത് വരെയുള്ള സോമയുടെ നിര്‍മാണപ്രവര്‍ത്തനത്തില്‍ വലിയ യന്ത്രസമഗ്രികളുടെ പ്രവര്‍ത്തനത്തിന് രാത്രിമാത്രമാണ് അനുമതി. ഇത് പ്രവൃത്തിയുടെ വേഗതയെ കാര്യമായി ബാധിക്കുന്നു. കൂടാതെ മെട്രോയ്ക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ വൈകുന്നതും ഡി.എം.ആര്‍.സിയുടെ വീഴ്ചയായി കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ സാഹചര്യത്തില്‍ നിരക്ക് കൂട്ടിത്തരണമെന്ന ആവശ്യം തള്ളിയതോടെ നിര്‍മാണം തുടരാനാവില്ലെന്ന് സോമ അറിയിച്ചു. ഇതോടെയാണ് റീ ടെന്‍ഡര്‍ ചെയ്യാന്‍ ഡി.എം.ആര്‍.സി തീരുമാനിച്ചത്. എന്നാല്‍, റീടെന്‍ഡറില്‍ നിന്നുള്ള സോമയുടെ പിന്മാറ്റം മറ്റു കമ്പനികളുടെ നിസ്സകരണത്തിന് കാരണമായി. ഇതോടെ മെട്രോ നിര്‍മാണം പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago