പള്ളികള്‍ക്ക് വിവാദ നോട്ടിസ് നല്‍കി ഇന്‍സ്‌പെക്ടര്‍; മയ്യില്‍ ഇന്‍സ്പെക്ടറെ സ്ഥലംമാറ്റി സര്‍ക്കാര്‍
കണ്ണൂര്‍: പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്കു ശേഷം സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ള പ്രഭാഷണം നടത്താന്‍ പാടില്ലെന്നു നോട്ടിസ് നല്‍കിയ മയ്യില്‍ പൊലിസ് ഇന്‍സ്പെക്ടറെ സ്ഥലം മാറ്റി. ഇന്‍സ്പെക്ടര്‍ ബിജു പ്രകാശിനെയാണു തലശേരി കോസ്റ്റല്‍ പൊലിസ് സ്റ്റേഷനിലേക്കു മാറ്റിയത്.
പള്ളികളില്‍ പ്രകോപന പ്രസംഗമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നിരിക്കെ നല്‍കിയ നോട്ടിസ് വിവാദമായതിനെ തുടര്‍ന്നു സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമുയര്‍ന്നു. ഇതേതുടര്‍ന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെട്ടാണു ഇന്‍സ്പെക്ടറെ മാറ്റിയത്.
പകരം ധര്‍മടം ഇന്‍സ്പെക്ടര്‍ ടി.പി സുമേഷിനെ മയ്യിലില്‍ നിയമിച്ചു. തലശേരി കോസ്റ്റലില്‍ നിന്നു കെ.വി സ്മിതേഷിനെ ധര്‍മടത്തും നിയമിച്ചു.
പൊലിസ് നോട്ടിസ് തികച്ചും അനവസരത്തിലുള്ളതും ഇടതുസര്‍ക്കാരിന്റെ കാഴ്ചപ്പാടിനു വിരുദ്ധവുമാണെന്നും മയ്യില്‍ ഇന്‍സ്പെക്ടര്‍ സര്‍ക്കാര്‍ നയം മനസിലാക്കാതെ തെറ്റായ നോട്ടിസാണു നല്‍കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംഭവം വിവാദമായതിനു പിന്നാലെ സുന്നി മഹല്ല് ഫെഡറേഷന്‍, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ ഇന്നലെ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയെ കണ്ട് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."