ഐഷ സുല്‍ത്താനയ്ക്ക് ഇടക്കാല ജാമ്യം
കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
ഒരാഴ്ചത്തേക്കാണ് കോടതി ഐഷയ്ക്ക് ജാമ്യം അനുവദിച്ചത്. കവരത്തി പൊലിസ് മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശിച്ച കോടതി, അറസ്റ്റുണ്ടണ്ടായാല്‍ വിട്ടയയ്ക്കണമെന്നു ഉത്തരവില്‍ പറയുന്നു.
50000 രൂപയുടെ രണ്ടണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഐഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമവിധി പറയാന്‍ മാറ്റി. തിങ്കളാഴ്ച വരെ ഐഷയെ അറസ്റ്റ് ചെയ്യില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം മറുപടി നല്‍കി.
സുപ്രിംകോടതിയുടെ വിധികള്‍ പരിഗണിച്ച് മുന്‍കൂര്‍ജാമ്യഹരജി തീര്‍പ്പാക്കണമെന്ന് ഐഷ വാദിച്ചു. ഭരണകൂടത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. വിദ്വേഷമുണ്ടണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ വാദിച്ചു.
നഐഷയുടെ പരാമര്‍ശം വിമര്‍ശനമായി കാണാനാവില്ലെന്നും, വിദ്വേഷ പ്രചാരണമായിരുന്നുവെന്നും ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ വാദിച്ചു. ചര്‍ച്ചയുടെ ചൂടിലാണ് ജൈവായുധം എന്ന പരാമര്‍ശം നടത്തിയതെന്ന് ഐഷ മറുപടിവാദത്തില്‍ പറഞ്ഞു.
അതേസമയം ജാമ്യ ഹരജിയില്‍ കക്ഷിചേരണമെന്ന പ്രതീഷ് വിശ്വനാഥന്റെ ആവശ്യം അനുവദിക്കില്ലെന്നു കോടതി വ്യക്തമാക്കി.എന്നാല്‍ അഭിഭാഷകന് വാദങ്ങള്‍ അവതരിപ്പിക്കാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് അശോക് മേനോനാണ് ഐഷയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."