HOME
DETAILS
MAL
മുന്‍ സഹപ്രവര്‍ത്തകയെ പി.ആര്‍.ഒ ആക്കാനുള്ള ആരോഗ്യമന്ത്രിയുടെ നീക്കം തടഞ്ഞ് പാര്‍ട്ടി
backup
June 21 2021 | 09:06 AM
തിരുവനന്തപുരം: മുന്‍സഹപ്രവര്‍ത്തകയെ ഔദ്യോഗിക പി.ആര്‍.ഒ ആക്കാനുള്ള ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നീക്കം തടഞ്ഞ് സി.പി.എം. പാര്‍ട്ടിക്കുള്ളില്‍ നിന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നേതൃത്വത്തിന്റെ ഇടപെടല്‍.
മുന്‍ സഹപ്രവര്‍ത്തകയും സുഹൃത്തുമായ മാധ്യമപ്രവര്‍ത്തകയെ ഔദ്യോഗിക പിആര്‍ഒ ആക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ നീക്കം. ആറന്മുളയില്‍ മത്സരിക്കുമ്പോള്‍ പിആര്‍ സഹായങ്ങള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകയെ മന്ത്രിയായതിന് ശേഷവും വീണാ ജോര്‍ജ് ഒപ്പം കൂട്ടി. എന്നാല്‍ പാര്‍ട്ടി തീരുമാനം വരും മുന്നെ എടുത്ത തീരുമാനമാണ് തിരിച്ചടിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."