കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടി: യുവതിയും സഹോദരി ഭര്‍ത്താവും പിടിയില്‍
കൊല്ലം: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും സഹോദരി ഭര്‍ത്താവും അറസ്റ്റില്‍ . തമിഴ്നാട്ടിലെ മധുരയില്‍ നിന്നും ഇരവിപുരം പൊലിസാണ് ഇവരെ പിടികൂടിയത്.
കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിനു പിറകില്‍ കെ.ബി.നഗര്‍-66, ലക്ഷ്മിനിവാസില്‍ ഐശ്വര്യ (28), ഇവരുടെ സഹോദരീഭര്‍ത്താവ് ചാല യു.എന്‍.ആര്.എ.-56 എ, രേവതിയില്‍ വാടകയ്ക്കു താമസിക്കുന്ന സന്‍ജിത് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.
സന്‍ജിത്തിന് രണ്ടു കുട്ടികളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ചു കടന്നതിനാണ് കേസെടുത്തത്.
സംഭവത്തെക്കുറിച്ചു പൊലിസ് പറയുന്നതിങ്ങനെ-
മാടന്‍നടയ്ക്കടുത്തുള്ള ഭര്‍തൃഗൃഹത്തില്‍നിന്ന് കഴിഞ്ഞ 22-ാം തീയതി കൊല്ലം വിഷ്ണത്തുകാവിലുള്ള ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിലാണ് ഐശ്വര്യ ആദ്യം എത്തിയത്. ഇവിടെനിന്ന് കാമുകനും സഹോദരി ഭര്‍ത്താവുമായ സന്‍ജിത്തുമായി മുങ്ങുകയായിരുന്നു. ഐശ്വര്യയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കള്‍ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നല്കി.
തുടര്‍ന്ന് വെസ്റ്റ് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പേരു മാറ്റി ട്രെയിനില്‍ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു. രാത്രിയില്‍ റെയില്‍വെ പൊലീസില്‍നിന്നാണ് വെസ്റ്റ് പൊലീസിനു വിവരം ലഭിച്ചത്. റെയില്‍വെ പൊലീസില്‍നിന്നും ലഭിച്ച ഫോട്ടോ കണ്ട് പൊലീസ് ഇവരെ തിരിച്ചറിഞ്ഞു. കൊല്ലം എസിപിയുടെ നിര്‍ദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി. രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."