HOME
DETAILS

വിദ്യാർഥികൾക്ക് ഗോൾഡൻ വിസ എളുപ്പത്തിൽ ലഭിക്കും; അവസരം തുറന്ന് യുഎഇ

  
backup
June 13 2023 | 15:06 PM

golden-visa-for-students-instructions-uae

വിദ്യാർഥികൾക്ക് ഗോൾഡൻ വിസ എളുപ്പത്തിൽ ലഭിക്കും; അവസരം തുറന്ന് യുഎഇ

അബുദാബി: ഗോൾഡൻ വിസ നേടാൻ വിദ്യാർഥികൾക്ക് കൂടുതൽ അവസരം തുറന്ന് യുഎഇ. നാല് സാധ്യതകളാണ് ഇതിനായി തുറന്നിരിക്കുന്നത്. ഇതുപ്രകാരം, ഒന്നാം റാങ്കോടെ ബിരുദം നേടുന്നവർക്ക് ഗോൾഡൻ വിസക്ക് യോഗ്യതയുണ്ട്. ഏതാനും നിബന്ധനകൾക്ക് അനുസൃതമായാണ് വിസ അനുവദിക്കുക.

ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളിൽ ഒന്നിൽ നിന്നായിരിക്കണം ബിരുദം എന്നതാണ് പ്രധാന നിബന്ധന. വിദ്യാർഥിയുടെ ഗ്രേഡ് പോയിന്റ് ആവറേജ് (ജിപിഎ) 4 ൽ 3.5ൽ കുറയരുത്. ബിരുദം നേടി 2 വർഷത്തിനുള്ളിൽ അപേക്ഷിക്കണം. ബിരുദ സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിക്കണം എന്നിവയാണ് മറ്റു നിബന്ധനകൾ. എ, ബി നിലവാരമുള്ള യൂണിവേഴ്സിറ്റികളുടെ ശുപാർശക്കത്തു സഹിതമാണ് അപേക്ഷിക്കേണ്ടത്.

അതേസമയം, യുഎഇയിലെ തന്നെ യൂണിവേഴ്സിറ്റികളിൽ വിദ്യാഭ്യാസം നടത്തുന്നവർക്ക് ഗോൾഡൻ വിസ കൂടുതൽ എളുപ്പത്തിൽ ലഭിക്കും. എ നിലവാരമുള്ള യൂണിവേഴ്‌സിറ്റികളിൽ പഠിച്ച വിദേശ വിദ്യാർഥികൾക്കു ജിപിഎ 3.5, ബി നിലവാരമുള്ള സർവകലാശാലാ വിദ്യാർഥികൾക്ക് 3.8 പോയിന്റ് ഉണ്ടെങ്കിൽ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം.

സാധാരണ ഗോൾഡൻ വിസ പത്ത് വർഷത്തേക്ക് ആണെങ്കിൽ അഞ്ച് വർഷത്തേക്ക് ഉള്ള ഗോൾഡൻ വിസയും അനുവദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിസ സെക്കണ്ടറി വിദ്യാർഥികൾക്ക് ലഭിക്കും. യുഎഇയിലെ‍ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഉയർന്ന മാർക്കു നേടിയ വിദ്യാർഥികൾക്കും സ്വകാര്യ സ്കൂളിൽ 95% മാർക്കു നേടിയവർക്കും 5 വർഷത്തെ ഗോൾ‍‍ഡൻ ‌വിസ ലഭിക്കും. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റിൽനിന്നുള്ള ശുപാർശക്കത്ത് സഹിതം വേണം വിസക്ക് അപേക്ഷിക്കാൻ.

യുഎഇയിൽ പഠനം തുടരുന്നവർക്ക് 5 വർഷത്തേക്കു കൂടി വിസ നീട്ടി നൽകും. ഗോൾഡൻ വിസ ലഭിച്ച വിദ്യാർഥികൾക്ക് മതിയായ സാമ്പത്തിക ശേഷിയും പാർപ്പിട സൗകര്യവും ഉണ്ടെങ്കിൽ കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവന്ന് കൂടെ താമസിപ്പിക്കാൻ സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണവിപണിയില്‍ റെക്കോര്‍ഡ് കുതിപ്പില്‍ സപ്ലൈക്കോ; ലക്ഷ്യം വെച്ചത് 300 കോടി, ഇതുവരെ നടന്നത് '319' കോടി രൂപയുടെ വില്‍പ്പന

Kerala
  •  17 days ago
No Image

ഡൽഹിയിൽ മഴ ശക്തമാകുന്നു, ഓറഞ്ച് അലർട്ട്; അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

latest
  •  17 days ago
No Image

വമ്പൻ ആസൂത്രണം; സിസിടിവി സ്പ്രേ പെയിന്റടിച്ച് മറച്ചു, ആളറിയാതിരിക്കാൻ ജാക്കറ്റ് ധരിച്ച് മോഷണം; പക്ഷേ ചെറുതായി ഒന്ന് പാളി, ബാറിലെ മുൻ ജീവനക്കാരൻ പിടിയിൽ

crime
  •  17 days ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; അബൂദബിയിലേക്കുള്ള എമിറേറ്റ്സ് റോഡ് എക്സിറ്റ് താൽക്കാലികമായി അടച്ചിടും; ദുബൈ ആർടിഎ

uae
  •  17 days ago
No Image

മരണ ശേഷം കലാഭവന്‍ നവാസിന്റെ കുടുംബത്തിന് 26 ലക്ഷം ഡെത്ത് ക്ലെയിം ലഭിച്ചെന്ന് വ്യാജപ്രചരണം; പോസ്റ്ററിനെതിരെ കുടുംബം 

Kerala
  •  17 days ago
No Image

ദിർഹം ചിഹ്നം നിസാരക്കാരനല്ല; പുതിയ ദിർഹം ചിഹ്നം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന 8 തെറ്റുകൾ ചൂണ്ടിക്കാട്ടി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  17 days ago
No Image

പുതിയ ന്യൂനമര്‍ദ്ദം; അഞ്ച് ദിവസം മഴ കനക്കുമെന്ന് മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

Kerala
  •  17 days ago
No Image

അധ്യാപന ജോലിക്ക് 'ടെറ്റ്' നിര്‍ബന്ധം; 'ടെറ്റ്' ഇല്ലാത്തവര്‍ സര്‍വിസില്‍ തുടരേണ്ടെന്നും സുപ്രിംകോടതി; നിര്‍ണായക വിധി

National
  •  17 days ago
No Image

കഞ്ചിക്കോട് അപകടം: അധ്യാപികയുടെ മരണം മറ്റൊരു വാഹനം ഇടിച്ചല്ലെന്ന് പൊലിസിന്റേ പ്രാഥമിക നിഗമനം

Kerala
  •  17 days ago
No Image

സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ നാഷണൽ പേയ്‌മെന്റ് കാർഡ് പുറത്തിറക്കാനൊരുങ്ങി ഒമാൻ

oman
  •  17 days ago