ദുബായിലെ ഈ പ്രധാന റോഡുകളിൽ നാളെ മുതൽ ജൂലൈ 23 വരെ വാഹനങ്ങൾക്ക് 'മെല്ലെപോക്ക്'
ദുബായിലെ ഈ പ്രധാന റോഡുകളിൽ നാളെ മുതൽ ജൂലൈ 23 വരെ വാഹനങ്ങൾക്ക് 'മെല്ലെപോക്ക്'
ദുബായ്: ദുബായിലെ പ്രധാന റോഡുകളിൽ വരും ദിവസങ്ങളിൽ ട്രാഫിക് കാലതാമസം ഉണ്ടാകുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ശനിയാഴ്ച അറിയിച്ചു. ഇന്ന് അർധരാത്രി മുതൽ ജൂലൈ 23 വരെയാണ് റോഡുകളിൽ വാഹനങ്ങൾക്ക് കാലതാമസം ഉണ്ടാവുക.
ഖാലിദ് ബിൻ അൽ വലീദ് റോഡിലെ അൽ ഗുബൈബയിലും അൽ മിന സ്ട്രീ റ്റിലുമാണ് വാഹനങ്ങൾ മന്ദഗതിയിൽ ചലിക്കുക. ഈ റോഡുകളിലൂടെ പോകുന്നവർ ട്രാഫിക് മുൻകൂട്ടി കണ്ട് യാത്ര ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ട്രാഫിക് കാലതാമസം ജൂലൈ 9 അർദ്ധരാത്രി മുതൽ ജൂലൈ 23 പുലർച്ചെ 5 വരെയുള്ള രണ്ടാഴ്ച കാലം നീണ്ടുനിൽക്കും.
ഡ്രൈവർമാർ ദിശാസൂചനകൾ പിന്തുടരാനും ബദൽ റൂട്ടുകൾ ഉപയോഗിക്കാനും അധികൃതർ നിർദ്ദേശിക്കുന്നു. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് റോഡ്, കുവൈത്ത് റോഡ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ് എന്നിവ ബദൽ റോഡുകളായി തെരഞ്ഞെടുക്കണമെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."