പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നാളെ; മണിപ്പൂര്‍ കലാപം, ഏക സിവില്‍ കോഡ് വിഷയങ്ങള്‍ സഭയിലുന്നയിക്കാനൊരുങ്ങി പ്രതിപക്ഷം
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നാളെ; മണിപ്പൂര്‍ കലാപം, ഏക സിവില്‍ കോഡ് വിഷയങ്ങള്‍ സഭയിലുന്നയിക്കാനൊരുങ്ങി പ്രതിപക്ഷം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷ കാല സമ്മേളനം നാളെ തുടങ്ങും. ഇതിന് മുന്നോടിയായി ഇന്ന് ഡല്‍ഹിയില്‍ സര്‍വ കക്ഷിയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇത്തവണ പുതിയ 21 ബില്ലുകളാണ് സഭയില്‍ അവതരിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ആഗസ്റ്റ് 21 വരെ നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താനുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനം സഭ പ്രക്ഷുബ്ധമാക്കാനാണ് സാധ്യത. മണിപ്പൂര്‍ വിഷയവും ഏക സിവില്‍ കോഡും വിലക്കയറ്റവും സഭയില്‍ ഉന്നയിച്ച് ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിട്ടുള്ളത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനവും അതിന് മുന്‍പുള്ള ശീതകാല സമ്മേളനവും പ്രതിപക്ഷ പ്രതിഷേധത്തില്‍ മു
ഇന്നലെ രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം നേതാക്കള്‍ എത്താത്തതോടെയാണ് ഇന്നത്തേക്ക് മാറ്റിയിരിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ ബംഗലുരുവിലെ വിശാല സഖ്യ യോഗത്തിലും, എന്‍.ഡി.എ നേതാക്കള്‍ ഡല്‍ഹിയിലെ യോഗത്തിലുമായതിനാലാണ് സര്‍വകക്ഷി യോഗം നടക്കാതെ പോയത്.
പുതിയ ബില്ലുകള്‍
ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇത്തവണ 21 പുതിയ ബില്ലുകളും നേരത്തെ അവതരിപ്പിച്ച ഏഴ് പഴയ ബില്ലുകള്‍ കൂടി സഭയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ഇവയില്‍ ഡിജിറ്റല്‍ സ്വകാര്യ വിവരങ്ങള്‍ സംരക്ഷണ നിയമം(2022), വനം സംരക്ഷണ നിയമം ഭേദഗതി ബില്‍(2023), അന്തര്‍ സംസ്ഥാന സഹകരണ സൊസൈറ്റി ബില്‍(2022), നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍(2023), 1905 ലെ റെയില്‍വെ ബോര്‍ഡ് വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള ബില്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ചക്ക് വെക്കാനാണ് തീരുമാനമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."