ജസ്റ്റിസ് ആര്‍.ജെ. ദേശായി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്
ജസ്റ്റിസ് ആര്‍.ജെ. ദേശായി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ആശിഷ് ജെ ദേശായിയെ നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസായിരുന്ന എസ്.വി ഭട്ടിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഉയര്‍ത്തിയ ഒഴിവിലാണ് പുതിയ നിയമനം. ആശിഷ് ദേശായിയടക്കം വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്കുള്ള നാല് ചീഫ് ജസ്റ്റിസുമാരുടെ നിയമന ഉത്തരവാണ് സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്.
അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സുനിത അഗര്‍വാളിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി നിയമിച്ചിട്ടുണ്ട്. ഒറീസയില്‍ നിലവിലെ ഹൈക്കോടതി ജഡ്ജിയായിട്ടുള്ള സുഭാഷി തലപത്രയെ ചീഫ് ജസ്റ്റിസായി ഉയര്‍ത്താനാണ് തീരുമാനം. തെലങ്കാനയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അലോക് ആരാധേയക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ജഡ്ജിമാരുടെ നിയമന ഉത്തരവ് കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ട്വീറ്റ് ചെയ്തു.
ഗുജറാത്ത് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ എ ജെ ദേശായി കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ്. 2011ല്‍ ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി സ്ഥാനമേറ്റ അദ്ദേഹം 2013-ല്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2006 മുതല്‍ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സലായും പ്രവര്‍ത്തിച്ചു. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും അഹമ്മദാബാദിലെ സര്‍ എല്‍.എ ഷാ ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയ ഇദ്ദേഹം അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. ഗുജറാത്ത് ഹൈക്കോടതി മുന്‍ ജഡ്ജി പരേതനായ ജസ്റ്റിസ് ജിതേന്ദ്ര പി ദേശായി ഇദ്ദേഹത്തിന്റെ അച്ഛനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."