ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ നിശബദ്മായി ഇരിക്കാനാവില്ല; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ നിശബദ്മായി ഇരിക്കാനാവില്ല; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നയാക്കി നടത്തിയ സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനവും നിഷ്ക്രിയത്വവുമാണ് മണിപ്പൂരിൽ അരാജകത്വം സൃഷ്ടിച്ചത്. ഇന്ത്യയെന്ന ആശയത്തെ ആക്രമിക്കുകയാന്നെന്നും അതുകണ്ട് നിശബ്ദമായി ഇരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസം രൂപീകരിച്ച പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ 'ഇന്ത്യ' ഇക്കാര്യത്തിൽ പ്രതികരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ഞങ്ങൾ മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്. സമാധാനമാണ് സംസ്ഥാനത്ത് എപ്പോഴും പുലരേണ്ടതെന്നും രാഹുൽ ഗാന്ധി ട്വിറ്റർ വഴി പറഞ്ഞു. ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ 'ഇന്ത്യ'ക്ക് നിശബദ്മായി ഇരിക്കാനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരായി നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആൾക്കൂട്ടം സ്ത്രീകളെ പൂർണ്ണനഗ്നരാക്കി തെരുവിലൂടെ നടത്തിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നതാണ് ദൃശ്യം. ഹൃദയം തകർക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."