HOME
DETAILS

മണിപ്പൂര്‍ ഇന്ത്യയെ നാണംകെടുത്തുന്നു; എന്റെ സംസ്ഥാനം ഇങ്ങനെ ആയിരുന്നില്ല: ഇറോം ഷര്‍മ്മിള

  
backup
July 22 2023 | 02:07 AM

irom-sharmila-talk-about-manipur-riot

മണിപ്പൂര്‍ ഇന്ത്യയെ നാണംകെടുത്തുന്നു; എന്റെ സംസ്ഥാനം ഇങ്ങനെ ആയിരുന്നില്ല: ഇറോം ഷര്‍മ്മിള

ഇംഫാല്‍: മണിപ്പൂരിലെ സംഭവങ്ങള്‍ ഇന്ത്യയുടെ ദുഃഖമായി മാറിയെന്ന് മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മ്മിള. മണിപ്പൂര്‍ ഇന്ത്യയെ നാണംകെടുത്തുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന ഞെട്ടിക്കുന്ന സംഭവങ്ങളില്‍ തനിക്ക് അതീവ ദുഃഖമുണ്ടെന്നും അവര്‍ സുപ്രഭാതത്തോട് പറഞ്ഞു. മണിപ്പൂരില്‍ പട്ടാളത്തിനുള്ള പ്രത്യേകാധികാര നിയമം (അഫ്സ്പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷം നിരാഹാരസമരം നടത്തി ഇറോം ഷര്‍മിള ചരിത്രത്തില്‍ ഇടംനേടിയിരുന്നു.

രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത നിയമമാണ് കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരില്‍ അടിച്ചേല്‍പ്പിച്ചത്. നിയമത്തെ ചോദ്യംചെയ്യാന്‍ എല്ലാവരും മടിച്ചുനിന്നു. എന്നാല്‍, ആ ദൗത്യം ഏറ്റെടുത്ത് സഹനസമരം ആരംഭിക്കുകയായിരുന്നു അവര്‍. 16 വര്‍ഷത്തെ സമരം അവസാനിപ്പിച്ചതിനുശേഷം ഇപ്പോള്‍ ബംഗളൂരുവില്‍ രണ്ട് കുട്ടികളുമൊത്ത് കഴിയുന്ന അവര്‍ പുകയുന്ന മണിപ്പൂരിനെക്കുറിച്ച് വേദന പങ്കുവയ്ക്കുകയാണിവിടെ:

'ഏതാനും മാസങ്ങളായി മണിപ്പൂര്‍ കത്തിയെരിയുകയാണ്. മുമ്പൊരിക്കലും എന്റെ സംസ്ഥാനം ഇങ്ങനെ ആയിട്ടില്ല. അനേകം വര്‍ഷങ്ങളായി കുക്കി, നാഗാ ഗോത്രവര്‍ഗക്കാരും ഞങ്ങള്‍ മെയ്തി വിഭാഗക്കാരും ഒരുമിച്ചാണ് അവിടെ കഴിഞ്ഞുവരുന്നത്. ഒരുരീതിയിലുള്ള വിഭാഗീയതയും മണിപ്പൂരില്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല. എന്നാല്‍, കുറച്ചുവര്‍ഷങ്ങളായി മെയ്തി വിഭാഗക്കാര്‍ കുക്കി വിഭാഗക്കാരുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി. മണിപ്പൂരിലെ സ്ത്രീസമൂഹം പൊതുവെ ധൈര്യശാലികളും സമരോത്സുകരുമാണ്. എന്റെ സമരത്തിന്റെ നെടുംതൂണായി നിന്ന മെയ്രാ പെയ്ബീസ് (പന്തമേന്തിയ സ്ത്രീകള്‍) ഇന്നും മണിപ്പൂരില്‍ സജീവമാണ്. ഇവര്‍ കുക്കി വിഭാഗക്കാര്‍ക്ക് എതിരായി നില്‍ക്കുന്നതില്‍ വലിയ ആശങ്കയുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് പട്ടാളനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരിലെ സ്ത്രീകള്‍ നഗ്‌നരായി ബാനറുകളുമേന്തി മാര്‍ച്ച് നടത്തിയ സംഭവം ഒരു സമര രീതിയുടെ ഭാഗമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞങ്ങളുടെ സ്ത്രീകളെ ഏതാനും പേര്‍ നഗ്‌നരാക്കി നടത്തിക്കുന്നതും ബലാത്സംഗത്തിന് ഇരയാക്കുന്നതും ക്രൂരമാണ്.

കുക്കി ആയാലും മെയ്തി ആയാലും ഇവരൊക്കെ മനുഷ്യശരീരമാണെന്ന് ഈ കലാപകാരികള്‍ ഓര്‍ക്കണം. ഇപ്പോള്‍ മണിപ്പൂരില്‍ നടക്കുന്നതത്രയും രാഷ്ട്രീയത്തിന്റെ അതിപ്രസരംകൊണ്ട് സംഭവിച്ചതാണ്. ഒന്നായിരുന്നവരെ രണ്ടാക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിഞ്ഞിരിക്കുന്നു. രാജ്യം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകളെ ചെറുത്തുതോല്‍പ്പിക്കണം. ഇപ്പോള്‍ പുറത്തുവരുന്ന പല വിവരങ്ങളും മനഃസാക്ഷിയെ ഭയപ്പെടുത്തുന്നതാണ്, നാണംകെടുത്തുന്നതാണ്. കുക്കി, മെയ്തി സമൂഹം ആയുധങ്ങള്‍ ഉപേക്ഷിച്ചുള്ള സമരങ്ങള്‍ക്ക് തയാറാകണം.

പ്രത്യേകിച്ച് സ്ത്രീകള്‍ നിയമം അനുസരിച്ചുള്ള സമരങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം. തങ്ങളെ നയിക്കുന്നവരുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് സമരങ്ങള്‍ക്ക് ഇറങ്ങിയില്ലെങ്കില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ഒരിക്കലും അവസാനിക്കില്ല. കണക്കറ്റ ആളുകളാണ് ദുരിതവുംപേറി ക്യാംപുകളില്‍ കഴിയുന്നത്. അനേകംപേര്‍ നാടുവിട്ടോടി. സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ പരിതാപകരമാണ്. ഇതില്‍ നിന്നെല്ലാം മുക്തിനേടി മണിപ്പൂര്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ പ്രാര്‍ഥിക്കുകയാണ് ഞാന്‍'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago