'സുപ്രഭാതം ദിനപത്രം - പത്താം വാർഷികം' കുവൈത്ത് തല പ്രചരണ കാംപയിന് തുടക്കമായി
'Suprabhatam Dinapatram- 10th Anniversary' campaign launched for Kuwait
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുപ്രഭാതം ദിന പത്രത്തിന്റെ കുവൈത്തിലെ പ്രചരണ കാംപയിന് തുടക്കമായി. കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ മജ്ലിസുൽ അഅല അംഗം കുഞ്ഞഹമ്മദ് കുട്ടി ഫൈസിയെ വരിചേര്‍ത്ത് കാംപയിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. കേരളത്തിന്റെ പത്ര മാധ്യമ ചരിത്രത്തിൽ പക്ഷം ചേരാതെയും നേര് ചോർന്നുപോകാതെയും കൃത്യമായ നിലപാടുകൾ കൊണ്ട് സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തി മലയാളത്തിന്റെ സുകൃതമായി മാറിയ സുപ്രഭാതം ദിനപത്രത്തിന്റെ പ്രചരണത്തിൽ പങ്കാളികളാവൻ മുഴുവൻ പ്രവർത്തകരോടും അദ്ദേഹം അഭ്യർത്ഥിച്ചു.
കെ.ഐ.സി കേന്ദ്ര പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, ഹംസ ബഖവി, ഇ.എസ് അബ്ദുൽ റഹ്മാൻ ഹാജി, ഇല്‍യാസ് മൗലവി, മുസ്തഫ ദാരിമി, ഇസ്മായിൽ ഹുദവി, നാസര്‍ കോഡൂര്‍, എഞ്ചിനീയർ മുനീർ പെരുമുഖം, ഫൈസൽ കുണ്ടൂർ, മുഹമ്മദ് അലി പുതുപ്പറമ്പ്, ഫാസിൽ കരുവാരക്കുണ്ട് ,ഹുസ്സൻ കുട്ടി നീറാണി, ഇസ്മായിൽ വള്ളിയോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
മാധ്യമ രംഗത്ത് പുതിയ വായന വസന്തം തീർത്ത്,കുറഞ്ഞ കാലം കൊണ്ടു തന്നെ മലയാളികളുടെ ജനകീയ പത്രമായി മാറിയ സുപ്രഭാതം ദിനപത്രത്തിന്റെ ഓൺലൈൻ എഡിഷൻ കുവൈത്തിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പത്താം വാർഷികത്തിന്റെ ഭാഗമായി കുവൈത്ത് അടക്കമുളള ജി.സി.സി രാജ്യങ്ങളിലും മറ്റും വിപുലമായ കാംപയിന്‍ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
'Suprabhatham Daily- 10th Anniversary' Launches Kuwait Campaign started
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."