HOME
DETAILS

'സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നാണെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു'; മന്ത്രി റിയാസ്

  
backup
August 05 2023 | 06:08 AM

minister-mohammed-riyas-s-reaction-on-speaker-s-statement

'സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നാണെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു'; മന്ത്രി റിയാസ്

കോഴിക്കോട്: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസംഗ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സ്പീക്കറുടെ പേര് നാഥുറാം ഗോഡ്‌സെ എന്നായിരുന്നെങ്കില്‍ ബിജെപി പ്രസിഡന്റ് കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു എന്ന് റിയാസ് പറഞ്ഞു. സംഘപരിവാര്‍ അജണ്ട് നടപ്പിലാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നിലവില്‍ നടക്കുന്നതെന്ന് റിയാസ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇത് ഒരു നല്ല അവസരമായി കാണണമെന്ന് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് പറഞ്ഞതായി ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. കേരളത്തില്‍ മതധ്രൂവികരണം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു മതത്തിനും വര്‍ഗീയതയില്ല. വര്‍ഗീയതയ്ക്ക് മതവുമില്ല. കേരളത്തിലെ ജനങ്ങളാകെ ഇടതുപക്ഷപ്രസ്ഥാനത്തിനോടൊപ്പം നിലകൊണ്ടതുകൊണ്ടാണ് തുടര്‍ഭരണമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നായിരുന്നെങ്കില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഇപ്പോ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു. ഇതിന്റെയൊക്കെ പിന്നിലുള്ള താത്പര്യം എന്താണെന്ന് അറിയാം. സ്പീക്കര്‍ ഇന്നോ ഇന്നലെയോ സാമൂഹിക പ്രവര്‍ത്തനം ആരംഭിച്ച വ്യക്തിയല്ല. അതുപോലെ, എ.കെ ബാലന്‍ പഠിച്ച് കാര്യം പറയുന്ന വ്യക്തിയാണ്. അദ്ദേഹം വിഷയത്തില്‍ അഭിപ്രായം പറഞ്ഞപ്പോഴുണ്ടായിട്ടുള്ള പരിഹാസം നമ്മള്‍ കണ്ടതാണ്. പഴയ ജന്മിത്വ കാലഘട്ടത്തിലേക്ക് കേരളത്തെ കൊണ്ടുപോകാനുള്ള ശ്രമമല്ലെ അതിലൂടെ നടന്നത്', മന്ത്രി ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago