ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിന് നാളെ തുടക്കം;സിറ്റിയും ആഴ്‌സണലുമടക്കം വമ്പന്‍മാര്‍ മൈതാനത്ത്
ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിന് നാളെ പുലര്‍ച്ചെ 12:30ന് തുടക്കമാകും. ആദ്യമത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ചാംപ്യന്‍ഷിപ്പ് ജേതാക്കളായി പ്രിമിയര്‍ ലീഗിലേക്ക് പ്രവേശനം ലഭിച്ച ബേണ്‍ലിയെയാണ് നേരിടുക. കഴിഞ്ഞ സീസണില്‍ സിറ്റിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച് കമ്മ്യൂണിറ്റി ഷീല്‍ഡില്‍ സിറ്റിയെ പരാജയപ്പെടുത്തി കിരീടം ചൂടിയ ആഴ്‌സണലും നാളെ കളിക്കളത്തിലിറങ്ങുന്നുണ്ട്. നോട്ടിങാം ഫോറസ്റ്റിനെയാണ് നാളെ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്ക് ഗണ്ണേഴ്‌സ് നേരിടുന്നത്.
പ്രിമിയര്‍ ലീഗിലെ തന്നെ പ്രധാനപ്പെട്ട രണ്ട് ക്ലബ്ബുകളായ ലെയ്സ്റ്റര്‍ സിറ്റിയും, ലീഡ്‌സും കളിക്കാത്ത ടൂര്‍ണമെന്റ് എന്ന പ്രത്യേകതയും ഇത്തവണത്തെ പ്രിമിയര്‍ ലീഗിനുണ്ട്. ഈ രണ്ട് ക്ലബ്ബുകളും കഴിഞ്ഞ സീസണില്‍ ചാംപ്യന്‍ഷിപ്പിലേക്ക് റെലിഗേറ്റ് ആയിരുന്നു.
ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് സെലക്ട് ഒന്ന്, സെലക്ട് രണ്ട് എന്നീ ചാനലുകളിലാണ് പ്രിമിയര്‍ ലീഗ് സംപ്രേക്ഷണം ചെയ്യുക. ഹോട്ട്‌സ്റ്റാറിലൂടെയും ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ലീഗ് ആസ്വദിക്കാവുന്നതാണ്.
Content Highlights: English Premiure League Started Tomorrow
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."