ആന്‍ഡ്രോയിഡ് 14 എത്തുന്നു; ഫീച്ചറുകള്‍ വേറെ ലെവല്‍
ഗൂഗിളിന്റെ മൊബൈല്‍ഫോണ്‍, ടാബ്‌ലെറ്റുകള്‍ മുതലായ ഉപകരണങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ട ഒ.എസായ ആന്‍ഡ്രോയിഡ് 14 ഉടന്‍ റിലീസ് ചെയ്യപ്പെടുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. നിലവിലുളള വേര്‍ഷനെ അപേക്ഷിച്ച് കൂടുതല്‍ മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ആന്‍ഡ്രോയിഡ് 14 റിലീസ് ചെയ്യപ്പെടുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.വ്യക്തിഗത സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ആന്‍ഡ്രോയിഡിന്റെ 14 പതിപ്പ് പുറത്തിറങ്ങുന്നത്. ഏതെങ്കിലും പ്രസ്തുത ആപ്പിനുളള ലൊക്കേഷന്‍ അനുമതി നിഷേധിക്കുന്ന ഫീച്ചറടക്കം ഈ വേര്‍ഷനില്‍ ലഭ്യമാണ്. കൂടാതെ ഏതെങ്കിലും പ്രേത്യേക കാര്യത്തിനായി, ഉദാഹരണത്തിന് അടുത്തുളള ആശുപത്രികള്‍ കണ്ടെത്തുക എന്ന കാര്യത്തിന് മാത്രമായി ലൊക്കേഷന്‍ ഉപയോഗിക്കുന്ന രീതിയും ആന്‍ഡ്രോയിഡ് 14ല്‍ ലഭ്യമാണ്.
ഡേറ്റ നിയന്ത്രിക്കുന്ന കാര്യത്തിലും, പങ്കിടുന്ന കാര്യത്തിലും ഉപഭോക്താവിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ ആന്‍ഡ്രോയിഡ് 14 അവസരമൊരുക്കുന്നുണ്ട്. ഏതൊക്കെ ആപ്പുകള്‍ക്ക് എത്ര മാത്രം ഡേറ്റ, ഏതൊക്കെ അളവില്‍ ഉപയോഗിക്കാം എന്ന കാര്യത്തില്‍ വലിയ നിയന്ത്രണങ്ങള്‍ വരുത്താന്‍ ആന്‍ഡ്രോയിഡ് 14 അവസരമൊരുക്കുന്നു.ഗെയിമുകള്‍ കളിക്കുന്നവര്‍ക്കും ഫോട്ടോഗ്രാഫിയില്‍ താത്പര്യമുളളവര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ കൂടുതല്‍ മികച്ച ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് 14ല്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പുതിയൊരു ഗ്രാഫിക്‌സ് ഡ്രൈവാണ് മികച്ച ഗെയിമിങ് സാധ്യമാക്കുന്നതിനായി പുതിയ ആന്‍ഡ്രോയിഡ് പതിപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 14ല്‍ 10 ബിറ്റ് hdr വീഡിയോ റെക്കോഡിങ് സപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ മികച്ച വീഡിയോഗ്രാഫിയും സാധ്യമാകുന്നു.
Content Highlights:Android 14 new features details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."