'ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ മാദക സുന്ദരിയുടെ മടിയില്‍ തലവെച്ചു കിടക്കുകയായിരുന്നു സഞ്ജയ് ഗാന്ധി' വിവാദ പ്രസ്താവനയുമായി മന്ത്രി വാസവന്‍
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി വി.എന്‍ വാസവന്‍. 'അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്യുമ്പോള്‍ സഞ്ജയ് ഗാന്ധി റുക്‌സാന സുല്‍ത്താന എന്ന മാദക സുന്ദരിയുടെ മടിയില്‍ തലവച്ചു കിടക്കുകയായിരുന്നു' എന്നായിരുന്നു വാസവന്റെ പ്രസ്താവന.
ചൊവ്വാഴ്ചയാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. കേരള സഹകരണ സംഘം ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചക്ക് മറുപടി പറയവേയാണ് മന്ത്രി പരാമര്‍ശം നടത്തിയത്.
വാസവന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.
സഞ്ജയ് ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന വാക്കുകള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീടു പരിശോധിക്കാമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ മറുപടി നല്‍കിയെങ്കിലും പ്രതിപക്ഷം നിലപാടില്‍ ഉറച്ചുനിന്നു.
റഷീദ് കിദ്വായിയുടെ '24 അക്ബര്‍ റോഡ്' എന്ന പുസ്തകത്തില്‍ സഞ്ജയ് ഗാന്ധിയും റുക്‌സാന സുല്‍ത്താനയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അടിയന്തരാവസ്ഥ കാലത്ത് തുര്‍ക്ക്‌മെന്‍ ഗേറ്റില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിനും 8000 പുരുഷന്‍മാരെ നിര്‍ബന്ധിത വന്ധ്യം കരണം നടത്തുന്നതിനും റുക്‌സാന നേതൃത്വം കൊടുത്തതായി പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."