HOME
DETAILS

ഹാജിമാരുടെ സേവകൻ അബ്ദുല്ല കണ്ണാടിപ്പറമ്പ്
നാട്ടിൽ മരണപ്പെട്ടു

  
backup
July 20, 2022 | 2:09 PM

death-of-kmcc-volunteer-at-home-town

ജിദ്ദ: പതിറ്റാണ്ടുകളായി ഹജ്ജ് സേവന രംഗത്ത് സജീവമായിരുന്ന കെ എം സി പ്രവർത്തകൻ അബ്ദുല്ല കണ്ണാടിപ്പറമ്പ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ നാട്ടിൽ വെച്ച് മരപ്പെട്ടു. ദുഹർ നമസ്കാരത്തിനായ് പള്ളിയിലേക്ക് പോവുന്ന വഴിയിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഏറെക്കാലമായി കെ.എം.സി.സി ഹജ്ജ് സെല്ലിൻ്റെ ഏറ്റവും നല്ല മാതൃകയായ ഹജ് സേവനം തപസ്യയാക്കിയ വ്യക്തിത്വമാണ് അബ്ദുല്ല. ജിദ്ദ വിമാന താവളത്തിൽ ആദ്യ വിമാനം വന്നിറങ്ങുന്നത് മുതൽ സഹപ്രവർത്തകർക്കൊപ്പം അബ്ദുല്ല കണ്ണാടിപ്പറമ്പ് സജീവമായി വിമാനത്താവ ളത്തിൽ സേവനം ആരംഭിക്കുമായിരുന്നു. ഹജ്ജ് കഴിഞ്ഞ് അവസാന ഹാജിയും മടങ്ങുന്നത് വരെ അദ്ധേഹം വിശ്രമമില്ലാതെ വിമാനത്താവളത്തിൽ സേവനം ചെയ്യുമായിരുന്നു. അറഫയിലും മിനയിലും മുസ്തലിഫയിലും തീർത്ഥാടകരെ സഹായിച്ചിരുന്ന അദ്ധേഹം മിനയിൽ കഴിഞ്ഞ കാലങ്ങളിൽ ആയിരക്കണക്കിന് ഹാജിമാർക്ക് കഞ്ഞി നൽകിയ കെ.എം.സി.സി കഞ്ഞിപ്പുരയിൽ ചൂട് വകവെക്കാതെ ചെയ്ത സേവനം മഹത്തരമായിരുന്നു.

രണ്ട് വർഷത്തിലേറെയായി പ്രവാസം നിർത്തി നാട്ടിലാണെങ്കിലും കോവിഡിൻ്റെ മുമ്പുള്ള
ഹജ് വേളയിൽ സേവനം മാത്രം ലക്ഷ്യം വെച്ച് അദ്ധേഹം ജിദ്ദയിലെത്തിയിരുന്നു. ഈ വർഷത്തെ ഹജ്ജിനും കേരള ഹാജിമാരെ സഹായിക്കാൻ അബ്ദുല്ല നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു.

അപ്രതീക്ഷിതവും അവിശ്വസനീയവുമായ അദ്ദേഹത്തിന്റെ മരണ വാർത്ത കേട്ട വേദന വിട്ടു മാറാത്ത പ്രയാസത്തിലാണ് ജിദ്ദയിലെ കെ.എം.സി.സി പ്രവർത്തകർ. പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി
അബൂബക്കർ അരിമ്പ്ര, മറ്റു ഭാരവാഹികളും അബ്ദുല്ല കണ്ണാടിപ്പറമ്പിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പരേതന് രണ്ട് ഭാര്യമാരും മൂന്ന് മക്കളുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹക്കേസ്; മുഹമ്മദ് ഫര്‍മാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Kerala
  •  a month ago
No Image

അരീക്കോട് വന്‍ ലഹരിവേട്ട; 254 ഗ്രാം എം.ഡി.എം.എയും 5 ലക്ഷം രൂപയുമായി മുഖ്യ വിതരണക്കാരന്‍ പിടിയില്‍

Kerala
  •  a month ago
No Image

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;  അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ് 

Kerala
  •  a month ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുന്‍ എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

'തെല്‍അവീവിലെ വളര്‍ത്തുമൃഗത്തിന് യു.എസ് മൂക്കുകയറിടണം, ഇല്ലെങ്കില്‍...' താക്കീതുമായി ഇറാന്‍

International
  •  a month ago
No Image

ഇരട്ട ഗോളിൽ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തിൽ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

Football
  •  a month ago
No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  a month ago
No Image

  15 രേഖകള്‍ ഹാജരാക്കിയിട്ടും വിദേശി; പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി. ഹൈക്കോടതിയും കയ്യൊഴിഞ്ഞു

National
  •  a month ago
No Image

ലെജൻഡ്സ് ഗെയിം; പോർച്ചുഗൽ x ക്രൊയേഷ്യ

Football
  •  a month ago