HOME
DETAILS

വോട്ടര്‍ പട്ടിക ശുദ്ധീകരണ നടപടികള്‍ക്ക് തുടക്കം

  
backup
August 24, 2016 | 7:01 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%80%e0%b4%95-2

തിരുവനന്തപുരം: നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികകള്‍ ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. വിവരങ്ങള്‍ അച്ചടിച്ച ഫോറങ്ങളുമായി ഇന്നലെ മുതല്‍ ബൂത്തുതല ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. അടുത്ത മാസം 24 വരെ ഈ പ്രക്രിയ തുടരും.
ഒരാള്‍ക്ക് ഒന്നിലധികം സ്ഥലത്ത് തെരഞ്ഞെടുപ്പ് കാര്‍ഡ് ഉണ്ടെന്ന കമ്മിഷന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ശുദ്ധീകരണം നടത്തുന്നത്. വോട്ടര്‍ പട്ടികയിലുള്ള ഇരട്ടിപ്പുകള്‍ ഒഴിവാക്കുന്നതിനൊപ്പം മരണപ്പെട്ടവര്‍, താമസം മാറിയവര്‍, സ്ഥലത്തില്ലാത്തവര്‍ തുടങ്ങിയവരുടെ പേരുകള്‍ നീക്കം ചെയ്തു തെറ്റുകള്‍ തിരുത്തി കുറ്റമറ്റ വോട്ടര്‍ പട്ടിക തയാറാക്കുകയാണ് ലക്ഷ്യമിടുന്നത്.
നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലുള്ള ബൂത്തുകളിലെ വോട്ടര്‍ പട്ടികയിലുള്ളവരുടെ പേരാണ് ഇലക്ഷന്‍ കമ്മിഷന്‍ ബി.എല്‍.ഒമാര്‍ക്ക് നല്‍കിയിരിക്കുന്നത്. പട്ടികയിലുള്ള വിവരങ്ങളില്‍ തിരുത്ത് ആവശ്യമെങ്കില്‍ അവ ഫോറത്തില്‍ രേഖപ്പെടുത്താം.
കാര്‍ഡില്‍ പേര്, വീട്ടുപേര് എന്നിവയില്‍ മാറ്റമുള്ളവര്‍ക്ക് തിരുത്താവുന്നതാണ്. അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കുന്ന പുതുക്കിയ വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കുന്നതിന് അര്‍ഹരായവരുടെ വിവരങ്ങളും ശേഖരിക്കും.
ഒരേ വീട്ടിലുള്ളവരുടെ പേരു വിവരങ്ങള്‍ സഹിതം ബി.എല്‍.ഒമാര്‍ വീടുകളില്‍ നേരിട്ട് എത്തി പരിശോധിച്ച് കുടുംബത്തിലെ ഒരംഗത്തെ കൊണ്ട് ഒപ്പ് വെപ്പിക്കണമെന്നാണ് വ്യവസ്ഥ. മാറ്റങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക നോട്ടീസ് നല്‍കണം. അടുത്ത മാസം ധാരാളം ഒഴിവ് വരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തി ശുദ്ധീകരണപ്രക്രിയ പൂര്‍ത്തിയാക്കാനാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡ്യൂട്ടി ലീവ് അനുവദിക്കാതെ അവധി ദിവസങ്ങളില്‍ വീടുകളില്‍ കയറി പരിശോധന നടത്താനാണ് നിര്‍ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; മലപ്പുറത്ത് മരണം; ഇന്നലെ മാത്രം 18 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനും വധഭീഷണി; പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Kerala
  •  a month ago
No Image

ഹിജ്‌റ പുതുവത്സരം: തിങ്കളാഴ്ച അബൂദബിയില്‍ പാര്‍ക്കിങ്ങിനും ടോളിനും ഇളവ്

uae
  •  a month ago
No Image

പ്രവാസി എന്നും പുറത്തോ?: സമ്പദ്ഘടനയുടെ നട്ടെല്ല്; എന്നിട്ടും അവഗണന മാത്രം 

Kerala
  •  a month ago
No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  a month ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  a month ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  a month ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  a month ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  a month ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  a month ago