പ്രിയാ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അസ്സോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ രണ്ടാംസ്ഥാനക്കാരനായ ജോസഫ് സ്കറിയയുടെ ഹരജിയിലാണ് നടപടി. ഹരജി പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന്, കേസില്‍ യു.ജി.സിയെ കൂടി കക്ഷിചേര്‍ത്തിട്ടുണ്ട്.
ഹരജി 31ന് വീണ്ടും പരിഗണിക്കും. അതുവരെയാണ് സ്റ്റേ. നടപടികള്‍ പാലിച്ചല്ല നിയമനം എന്ന പരാതിയില്‍ ഗവര്‍ണര്‍, സര്‍ക്കാര്‍, കണ്ണൂര്‍ വിസി, സെലക്ഷന് കമ്മിറ്റി ചെയര്മാന് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗവര്‍ണര്‍ക്കയച്ച നോട്ടീസ് സ്റ്റാന്റിങ് കൗണ്‍സില്‍ കൈപ്പറ്റി.
പ്രിയ വര്‍ഗീസിന്റെ നിയമനം നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്റ്റേ ചെയ്തിരുന്നു. പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസി.പ്രൊഫസറായി നിയമിക്കാനുള്ള നീക്കം കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് വ്യക്തമാക്കിയാണ് നിയമനം ഗവര്‍ണര്‍ സ്റ്റേ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."