HOME
DETAILS

എം.എല്‍.എമാരെ കാണാനില്ല, പിന്നില്‍ ബി.ജെ.പിയെന്ന ആരോപണവുമായി എ.എ.പി; ഡല്‍ഹിയിലും 'ഓപറേഷന്‍ താമര'?

  
backup
August 25, 2022 | 7:49 AM

national-bjp-tried-to-poach-40-mlas-aap-amid-reports-some-are-not-reachable2022

ന്യൂഡല്‍ഹി: മഹാരാഷ്ട്രക്കും മധ്യപ്രദേശിനും കര്‍ണാടകക്കും പിന്നാലെ ഡല്‍ഹിയിലും 'ഓപറേഷന്‍ താമര'. തങ്ങളുടെ ചില എം.എല്‍.എമാരെകാണാനില്ലെന്ന പരാതിയുമായി ആം ആദ്മി പാര്‍ട്ടി (എ.എ.പി) രംഗത്തെത്തി. സംസ്ഥാനത്ത് ബി.ജെ.പി ഭരണം പിടിച്ചെടുക്കാനുള്ള കരുക്കള്‍ നീക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഇത്.

വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത എ.എ.പി യോഗത്തിന് ഇവര്‍ എത്തിയിട്ടില്ല. എം.എല്‍.എമാരെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പറയുന്നു. ഇവര്‍ പരിധിക്ക് പുറത്താണെന്നാണ് ലഭ്യമായ വിവരം.

ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടി രൂപ തരാമെന്നും മറ്റുള്ളവരെ ഒപ്പം കൂട്ടിയാല്‍ 25 കോടി നല്‍കാമെന്നും എം.എല്‍.എമാര്‍ക്ക് ബി.ജെ.പി വാഗ്ദാനം ലഭിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് നാടകീയ സംഭവ വികാസം.

മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സി.ബി.ഐ അന്വേഷണം നടന്നതിനു പിന്നാലെയാണ് ആപ് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മദ്യനയ വിവാദത്തില്‍ നിന്ന് മുഖംരക്ഷിക്കാന്‍ എ.എ.പി പുതിയ അടവുമായി വന്നിരിക്കയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. മദ്യനയ വിവാദമടക്കം നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാനാണ് കെജ്‌രിവാള്‍ യോഗം വിളിച്ചത്.

എ.എ.പിയെ പിളര്‍ത്തിയാല്‍ ബി.ജെ.പി തനിക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്നും എല്ലാ കേസുകളും അവസാനിപ്പിക്കുമെന്ന് ഉറപ്പു നല്‍കിയെന്നും സിസോദിയ വെളിപ്പെടുത്തിയിരുന്നു. എ.എ.പി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് സന്ദേശം ലഭിച്ച കാര്യവും അദ്ദേഹം വെളിപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊടുപുഴയിൽ യാത്രക്കാരനെ വളഞ്ഞിട്ട് തല്ലി കെഎസ്ആർടിസി ജീവനക്കാർ; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  5 hours ago
No Image

രണ്ട് മാസമായി ശമ്പളം ലഭിക്കുന്നില്ല; ആശുപത്രിയിൽ ഭർത്താവുമൊത്ത് നഴ്‌സിന്റെ കുത്തിയിരിപ്പ് സമരം; ഒടുവിൽ മുട്ടുമടക്കി അധികൃതർ

Kerala
  •  5 hours ago
No Image

ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തിയ സംഭവം: യൂട്യൂബർമാർക്കെതിരെ മാതാപിതാക്കൾ പരാതി നൽകി

Kerala
  •  6 hours ago
No Image

റഷ്യയുമായി കൈകോർത്ത് യുഎഇ; ഊർജ്ജ-ബഹിരാകാശ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ധാരണ

uae
  •  6 hours ago
No Image

ഫുട്ബോളിലെ മികച്ച താരം മെസിയല്ല, അത് മറ്റൊരാളാണ്: കക്ക

Football
  •  6 hours ago
No Image

ബാറുടമയുടെ വിരുന്നിൽ യൂണിഫോമിലിരുന്ന് മദ്യപാനം; വനിതാ ഓഫീസർമാരടക്കം മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  6 hours ago
No Image

ആലപ്പുഴയിൽ ക്ഷേത്ര ദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Kerala
  •  6 hours ago
No Image

അമ്മയുടെ വിവാഹേതര ബന്ധം മക്കൾക്ക് ദുരിതം: പൊലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  7 hours ago
No Image

മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  7 hours ago
No Image

താപനില കുറയും; യുഎഇയിൽ നാളെ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  7 hours ago