ഒഴുകിയെത്തിയത് പതിനായിരങ്ങൾ നാൽപത് തവണ മയ്യിത്ത് നിസ്കാരം
മുഹമ്മദലി തിനൂർ
നാദാപുരം • തന്റെ ആത്മീയ വഴിയിൽ പ്രാർഥനാ സദസ്സുകളിലൂടെ ആയിരങ്ങൾക്ക് സ്വാന്ത്വനം നൽകിയ പണ്ഡിത തറവാട്ടിലെ കാരണവരായിരുന്നു ഇന്നലെ വിടപറഞ്ഞ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ. വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ ഉസ്താദിൻ്റെ മരണ വിവരം അറിഞ്ഞത് മുതൽ ചേലക്കാട് വീട്ടിലേക്ക് അണമുറയാത്ത ജനപ്രവാഹമായിരുന്നു. നാൽപതോളം തവണകളായി നടത്തിയ മയ്യിത്ത് നിസ്കാരത്തിന് സമസ്ത നേതാക്കളും പണ്ഡിതന്മാരും നേതൃത്വം നൽകി. വൈകീട്ട് നാലോടെ ആയിരങ്ങളുടെ സാന്നിധ്യത്തിൽ ചേലക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വിഖായ വളണ്ടിയർമാരും റഹ്മാനിയ്യ കോളജ് വിദ്യാർഥികളും ജനങ്ങളെ നിയന്ത്രിച്ചു. ജനാസ പള്ളിയിലേക്ക് എടുത്തതോടെ ചേലക്കാട് പള്ളിയും പരിസരവും ജനനിബിഡമായി. പള്ളിയിൽ നടന്ന നിസ്കാരത്തിന് സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ നേതൃത്വം നൽകി.
വിവിധ തവണകളായി വീട്ടിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് എം.ടി അബ്ദുല്ല മുസ്‌ലിയാർ, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ് ലിയാർ, ഉമർ ഫൈസി മുക്കം, മൂസക്കോയ മുസ് ലിയാർ, ടി.സി ഇബ്രാഹിം മുസ്‌ലിയാർ, ഹൈദർ ഫൈസി പനങ്ങങ്ങര,സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, സി.എച്ച് ത്വയ്യിബ് ഫൈസി, സയ്യിദ് മുബശിർ ജമലുല്ലൈലി, ചിറക്കൽ ഹമീദ് മുസ് ലിയാർ, എസ്.പി.എം തങ്ങൾ, സി.എച്ച് മഹ്മൂദ് സഅദി, ബശീർ ഫൈസി ചീക്കോന്ന്, സി. അബ്ദുൽ ഹമീദ് ദാരിമി, സയ്യിദ് ശറഫുദ്ധീൻ ജിഫ് രി, ഒ.എം ഇമ്പിച്ചിക്കോയ തങ്ങൾ, കുഞ്ഞമ്മദ് ബാഖവി നിട്ടൂർ, ഹസൻ മുസ് ലിയാർ വയനാട്, ആർ.എ ലത്തീഫ് ഫൈസി, നിയാസലി ശിഹാബ് തങ്ങൾ, മിർബാത്ത് തങ്ങൾ പൂനൂർ, മുടിക്കോട് മുഹമ്മദ് മുസ് ലിയാർ, എൻ. അബ്ദുല്ല മുസ്ലിയാർ, മഹ്ബൂബ് അലി അശ്അരി, ഉമർ ഫൈസി വാളാട്, ശരീഫ് റഹ്മാനി നാട്ടുകൽ, കെ.കെ കുഞ്ഞാലി മുസ്‌ലിയാർ, ബശീർ ബാഖവി കിഴിശ്ശേരി, സയ്യിദ് മുഈനുദ്ദീൻ ജിഫ് രി, യൂസുഫ് അസ്ഹരി, കെ.കെ ഇബ് രാഹിം മുസ്‌ലിയാർ, സാബിഖലി ശിഹാബ് തങ്ങൾ, സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ യമാനി, അശ്റഫ് ബാഖവി, മുഹമ്മദലി യമാനി തുടങ്ങിയവർ നേതൃത്വം നൽകി.
മത സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ വീട്ടിലെത്തി. മന്ത്രി അഹമ്മദ് ദേവർകോവിൽ, ഡോ. ബഹാഹുദ്ധീൻ മുഹമ്മദ് നദ്‌വി,വാക്കോട് മൊയ്തീൻ കുട്ടി മുസ്‌ലിയാർ, കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, മുനവ്വറലി ശിഹാബ് തങ്ങൾ, ശമീറലി ശിഹാബ് തങ്ങൾ, അബ്ദുറശീദലി ശിഹാബ് തങ്ങൾ, എം.എ ചേളാരി, കെ. മോയിൻകുട്ടി മാസ്റ്റർ, ആർ.വി കുട്ടിഹസൻ ദാരിമി, യു. ശാഫി ഹാജി, സലാം ഫൈസി മുക്കം, നാസർ ഫൈസി കൂടത്തായി, റശീദ് ഫൈസി വെള്ളായിക്കോട്, ഹകീം ഫൈസി ആദൃശ്ശേരി, പുത്തനഴി മൊയ്തീൻ ഫൈസി, ഉമർ മുസ് ലിയാർ കിഴിശ്ശേരി, ഒളവണ്ണ അബൂബക്കർ ദാരിമി, നൂറുദ്ദീൻ ഫൈസി, മൊയ്തീൻ കുട്ടി യമാനി, ഹസൈനാർ ഫൈസി, ഒ.പി അശ്റഫ്, അലി അക്ബർ മുക്കം, എം.സി മായിൻ ഹാജി, ഉമർ പാണ്ടികശാല, പാറക്കൽ അബ്ദുല്ല, ബ്ലോക്ക് പ്രസിഡന്റ് കെ.പി ചന്ദ്രി, മുഹമ്മദ് കക്കട്ടിൽ, സി.പി അസീസ്, പൊട്ടൻകണ്ടി അബ്ദുല്ല വസതി സന്ദർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."