HOME
DETAILS

നാവിക സേനക്ക് ഇനി മുതല്‍ പുതിയ പതാക; ഐ.എന്‍.എസ് വിക്രാന്ത് ഉടന്‍ രാജ്യത്തിന് സമര്‍പ്പിക്കും

  
backup
September 02 2022 | 04:09 AM

kerala-ins-vikrant-1st-india-made-aircraft-carrier-commissioned

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി ഉടന്‍ രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചടങ്ങില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

വിക്രാന്ത് രാജ്യത്തിന് മുതല്‍കൂട്ടെന്നും സ്വയം പര്യാപ്തതയുടെ പ്രതീകമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാവരണം ചെയ്തു. കൊളോണിയല്‍ ചിഹ്നങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തതാണ് പതാക.

സ്വന്തമായി വിമാന വാഹിനി രൂപകല്‍പന ചെയ്യാനും നിര്‍മിക്കാനും കരുത്തുള്ള ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത് കൊച്ചിയിലെ കപ്പല്‍ശാലയാണ്. വിമാനവാഹിനി കപ്പല്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയായി കൊച്ചി മാറുമ്പോള്‍ കേരളത്തിനും ഇത് അഭിമാന നിമിഷമാണ്.

നിര്‍മാണഘട്ടത്തിന് ശേഷവും കടലിലും തീരത്തുമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി ജൂലൈ അവസാനം വിക്രാന്ത് നാവികസേനക്ക് കൈമാറിയിരുന്നു. ഇന്റീജനസ് എയര്‍ ക്രാഫ്റ്റ് കാരിയര്‍1 (ഐ.എ.സി1)എന്നാണ് നാവികസേന രേഖകളില്‍ ഈ കപ്പല്‍ നിലവില്‍ അറിയപ്പെടുന്നത്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് നാവിക സേനക്ക് വേണ്ടി നിര്‍മിച്ച എച്ച്.എം.എസ് ഹെര്‍ക്കുലീസ് എന്ന വിമാനവാഹിനി കപ്പല്‍ ഇന്ത്യ വാങ്ങി 1961 ല്‍ ഐ.എന്‍.എസ് വിക്രാന്ത് എന്ന പേരില്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാക്കിയിരുന്നു. 1997 വരെ നാവിക സേനയുടെ ഭാഗമായിരുന്ന വിക്രാന്തായിരുന്നു ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പല്‍. അതിന്റെ ഓര്‍മക്കാണ് തദ്ദേശീയമായി നിര്‍മിച്ച കപ്പലിനും സമാനമായ പേര് നല്‍കാന്‍ തീരുമാനിച്ചത്.

നാവിക സേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്‍പന ചെയ്ത ആദ്യ വിമാന വാഹിനികപ്പലിന് ചെലവായത് 23,000 കോടി രൂപയാണ്. 14,000 പേരുടെ അധ്വാനമാണ് വിക്രാന്തിന്റെ പിന്നിലുള്ളത്. 333 നീലത്തിമിംഗലങ്ങളുടെ വലുപ്പവും 45000 ടണ്‍ ഭാരശേഷിയാണ് കപ്പലിനുള്ളത്.

റഷ്യയില്‍നിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതി മുടങ്ങിയതോടെ നിര്‍മാണത്തിനാവശ്യമായ എക്‌സ്ട്രാ ഹൈ ടെന്‍സൈല്‍ സ്റ്റീല്‍ തദ്ദേശീയമായി നിര്‍മിച്ചാണ് കപ്പല്‍ ഉണ്ടാക്കിയത്. വിക്രാന്തിന്റെ ഫ്‌ലൈറ്റ് ഡെക്കും വിത്യസ്തമാണ്. സ്‌കൈ ജംപ് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്ന ഡെക്കില്‍ മൂന്നു റണ്‍വേകളുണ്ട്. പോര്‍ വിമാനങ്ങള്‍ക്ക് പറന്നുയരാന്‍ 203 മീറ്ററിന്റെയും 141 മീറ്ററിന്റെയും രണ്ടു റണ്‍വേകളും ഇറങ്ങുന്നതിന് 190 മീറ്റര്‍ നീളമുള്ള റണ്‍വേയുമാണുള്ളത്. കുറഞ്ഞ ദൂരത്തിലുള്ള റണ്‍വേയില്‍നിന്ന് യുദ്ധ വിമാനങ്ങള്‍ക്ക് അതിവേഗത്തില്‍ കപ്പലില്‍നിന്ന് പറന്ന് ഉയരാനാകും. 240 കിലോമീറ്റര്‍ വേഗത്തില്‍ പറന്നിറങ്ങുന്ന വിമാനങ്ങളെ പിടിച്ചു നിര്‍ത്താനും അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കിയിരിക്കുന്നത് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡാണ്. കപ്പല്‍ നിര്‍മാണ സാമഗ്രികളുടെ 76 ശതമാനവും തദ്ദേശീയമായി നിര്‍മിക്കപ്പെട്ടവയാണ് എന്നത് മറ്റൊരു നേട്ടമാണ്. 14 ഡെക്കുള്ള കപ്പലിന് 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും ഉണ്ട്. ഒരേ സമയം 1800 ക്രൂ അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലിന് പരമാവധി വേഗമായ 28 നോട്‌സ് (മണിക്കൂറില്‍ 52 കിലോമീറ്റര്‍) കൈവരിക്കാനായിട്ടുണ്ടെന്നതും നേട്ടമാണ്. 2005 ഏപ്രിലിലാണ് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയത്. 2013 ആഗസ്റ്റില്‍ നീറ്റിലിറക്കിയ കപ്പലിന്റെ ബേസിന്‍ ട്രയല്‍ ആരംഭിച്ചത് 2020 നവംബറിനാണ്. 2021 ആഗസ്റ്റില്‍ സമുദ്ര പരീക്ഷണം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയിലാണ് അവസാന സമുദ്ര പരീക്ഷണം നടത്തിയതും മാസാവസാനം നാവികസേനക്ക് കൈമാറുകയും ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago