മകനെ ക്രൂരമായി പീഡിപ്പിച്ച നസീര്‍ 25 ലേറെ കേസുകളില്‍ പ്രതി
അടിമാലി: സ്വന്തം മകനെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി അടിമാലി പഴമ്പിളളില്‍ നസീര്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി 25 ലേറെ കേസുകളിലെ പ്രതി.
മോഷണം, കഞ്ചാവ് വില്‍പ്പന, ഗുണ്ടാ പ്രവര്‍ത്തനം ഉള്‍പ്പെടെ കേസുകളില്‍ ഉല്‍പ്പെട്ട നസീര്‍ വിവിധ കാലഘങ്ങളില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട് . തിരുവനന്തപുരത്ത് ജനിച്ച നസീര്‍ എറണാകുളം കടവന്ത്രയില്‍ ഉദയനഗര്‍ കോളനിയിലാണ് വളര്‍ന്നത്.
തിരുവനന്തപുരത്ത് നടന്ന മോഷണത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ മറ്റൊരു മോഷണകേസില്‍ ശിക്ഷിക്കപ്പെട്ട് ഇതേ ജയിലില്‍ എത്തിയ കാസര്‍ഗോഡ് സ്വദേശിയെ പരിചയപ്പെട്ടു.
ഇയാളുടെ മകളായ സെലീനയെ വിവാഹം കഴിക്കുകയായിരുന്നു. നസീറിന്റെ ഒരു സഹോദരിയെ അടിമാലിയിലാണ് വിവാഹം കഴിച്ചത്.
ഇതേത്തുടര്‍ന്നാണ് നസീര്‍ 2010 ല്‍ അടിമാലിയില്‍ എത്തിയത്.
ആക്രി പെറുക്കിയും മറ്റു കൂലിപ്പണിചെയ്തും ജീവിതം തുടങ്ങിയ നസീര്‍ കഞ്ചാവ് വില്‍പ്പനയിലേക്ക് തിരിഞ്ഞു. വിദ്യാര്‍ഥികളും യുവാക്കളുമായിരുന്ന ഇയാളുടെ ഇരകളില്‍ കൂടുതലും. ഓട്ടോയിലും നടന്നും കഞ്ചാവ് വിറ്റിരുന്ന ഇയാള്‍ അടുത്തിടെയാണ് കൂമ്പന്‍പാറയില്‍ പെട്ടിക്കട തുടങ്ങിയത്.
പിന്നീട് പെട്ടികട കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന തുടരുകയായിരുന്നു.
നാട്ടുകാരോടൊ അയല്‍വാസികളോടൊ അടുപ്പം കാണിക്കാതിരുന്ന നസീര്‍ കടയിലെത്തുന്നവരെ മാന്യമായാണ് സ്വീകരിച്ചിരുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."