'സൈനിക അട്ടിമറി, ഷീ ജിന്‍പിങ് വീട്ടു തടങ്കലില്‍, ജനറല്‍ ലി ക്വിയോമിങ് അടുത്ത പ്രസിഡന്റ്...'അഭ്യൂഹങ്ങള്‍ പെരുകുന്നു; ഒന്നും മിണ്ടാതെ ചൈന
ബീജിങ്: ചൈനയില്‍ സൈനിക അട്ടിമറി, പ്രസിഡന്റ് ഷീ ജിന്‍പിങ് വീട്ടു തടങ്കലില്‍, ജനറല്‍ ലി ക്വിയോമിങ് അടുത്ത പ്രസിഡന്റ്....വാര്‍ത്തകള്‍ ഏറെയാണ് ലോകത്തിലെ ഏറ്റവും നിഗൂഢ രാജ്യങ്ങളിലൊന്നായ ചൈനയെ കുറിച്ച് പ്രചരിക്കുന്നത്. അഭ്യൂഹങ്ങള്‍ ഏറെ പ്രചരിച്ചിട്ടും ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ ഭരണാധികാരിയെന്ന ഖ്യാതിയുള്ള പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടുമില്ല. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ഔദ്യോഗിക വിവരങ്ങളും ചൈനീസ് സര്‍ക്കാറോ മാധ്യമങ്ങളോ പുറത്തുവിട്ടിട്ടില്ല.
ചൈനീസ് സൈന്യമായ പീപ്ള്‍സ് ലിബറേഷന്‍ ആര്‍മി(പി.എല്‍.എ) തലസ്ഥാനമായ ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് ചൈനീസ് നിരീക്ഷകരും പറയുന്നത്. ന്യൂ ഹൈലാന്‍ഡ് വിഷന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആദ്യം സന്ദേശം പുറത്തുവന്നത്. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷി ജിന്‍പിങ് ഉസ്‌ബെക്കിസ്താനില്‍ പോയപ്പോഴാണ് അട്ടിമറിക്ക് ഗൂഢാലോചന നടന്നതെന്നാണ് ട്വീറ്റില്‍ പറയുന്നത്.
ആറായിരത്തിലേറെ വിമാന സര്‍വീസുകള്‍ ചൈന മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന അഭ്യൂഹം പരന്നു. ബെയ്ജിങ്ങിലേക്ക് വരുന്നതും അവിടെനിന്നു പോകുന്നതുമായ സര്‍വീസുകള്‍ ഇതില്‍ ഉള്‍പ്പെടും. നഗരത്തില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
#PLA military vehicles heading to #Beijing on Sep 22. Starting from Huanlai County near Beijing & ending in Zhangjiakou City, Hebei Province, entire procession as long as 80 KM. Meanwhile, rumor has it that #XiJinping was under arrest after #CCP seniors removed him as head of PLA pic.twitter.com/hODcknQMhE
— Jennifer Zeng 曾錚 (@jenniferatntd) September 23, 2022
അഴിമതിക്കേസില്‍ രണ്ട് മുന്‍ മന്ത്രിമാര്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ചൂടുപിടിച്ചത്. അതിനു പിന്നാലെ ചൈനീസ് പ്രസിഡന്റിനെതിരെ രാഷ്ട്രീയ നീക്കം നടത്തി എന്നാരോപിച്ച് രാജ്യത്തെ ഉന്നത സുരക്ഷ ഉദ്യോഗസ്ഥനു വധശിക്ഷ വിധിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച അഴിമതിക്കേസില്‍ അഞ്ച് മുന്‍ പൊലിസ് മേധാവികളെ ജയിലിലടച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഭരണാധികാരിയാണ് ഷി ജിന്‍പിങ്. യു.എസിനോട് നേരിട്ട് കൊമ്പുകോര്‍ക്കാന്‍ കെല്‍പുള്ള അപൂര്‍വ രാജ്യങ്ങളിലൊന്നാണ് ചൈന.
അതേസമയം, സമൂഹമാധ്യമങ്ങളില്‍ വിശേഷിച്ചും ഇന്ത്യയില്‍ പറയപ്പെടുന്നതു പോലെയുള്ള പട്ടാള അട്ടിമറിയുടെ അടയാളങ്ങള്‍ ചൈനയിലില്ല എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഉസ്ബക്കിസ്താനില്‍ നടന്ന ഷാങ്ഹായ് കോപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ശേഷം ഷി ജിന്‍പിങ് ക്വാറന്റൈനില്‍ പോയിരിക്കാനാണ് സാധ്യതയെന്ന് മാധ്യമപ്രവര്‍ത്തകനും ചൈനീസ് വിഷയ വിദഗ്ധനുമായ ആദില്‍ ബ്രാര്‍ പറയുന്നു. രാജ്യത്ത് വിമാനയാത്രയ്ക്ക് ഒരു തടസ്സവുമില്ലെന്ന് തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു.
This video of military vehicles moving to #Beijing comes immediately after the grounding of 59% of the flights in the country and the jailings of senior officials. There’s a lot of smoke, which means there is a fire somewhere inside the #CCP. #China is unstable. https://t.co/hSUS3210GR
— Gordon G. Chang (@GordonGChang) September 24, 2022
പട്ടാള അട്ടിമറിക്ക് ഒരു സാധ്യതയുമില്ലാത്ത രീതിയിലുള്ള ശക്തമായ അധികാരമാണ് ഷിയുടെ കൈയിലുള്ളതെന്ന് മാധ്യമപ്രവര്‍ത്തകന്‍ സെക്ക ജേക്കബ് ചൂണ്ടിക്കാട്ടുന്നു.
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ആനന്ത് കൃഷ്ണനും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്. ചൈനീസ് രാഷ്ട്രീയം അങ്ങേയറ്റം ഇരുട്ടിലാണ് എങ്കിലും സമൂഹമാധ്യമ അഭ്യൂഹങ്ങളെ സാധൂകരിക്കുന്ന ഒരു വിശ്വസനീയ വിവരവും കിട്ടിയിട്ടില്ല എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഹോങ്കോങ് ആസ്ഥാനമായ പ്രമുഖ മാധ്യമസ്ഥാപനം സൗത്ത് ചൈന മോണിങ് പോസ്റ്റും ചൈനയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയെ കുറിച്ച് ഒന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
New rumour to be checked out: Is Xi jingping under house arrest in Beijing ? When Xi was in Samarkand recently, the leaders of the Chinese Communist Party were supposed to have removed Xi from the Party’s in-charge of Army. Then House arrest followed. So goes the rumour.
— Subramanian Swamy (@Swamy39) September 24, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."