കേരളാ കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ എടുക്കുന്നകാര്യം അസംഭവ്യം: ഫ്രാന്‍സിസ് ജോര്‍ജ്
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ എടുക്കുന്നകാര്യം അസംഭവ്യമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. ഇടതു മുന്നണിയില്‍ ചേക്കേറാന്‍ കഴിയാത്തതിന് സിപിഐയെ കുറ്റപ്പെടുത്താന്‍ മാണിക്കാവില്ല.
ബജറ്റ് വിറ്റെന്നുള്ള ആരോപണം മാണിക്കെതിരേയുണ്ട്. രണ്ടാമത്തെ പാര്‍ലമെന്റ് സീറ്റ് വേണ്ടെന്ന് വച്ചയാളാണ് മാണി. ഇതിനു പിന്നില്‍ ഇതിനുപിന്നില്‍ സീറ്റ് കച്ചവടമെന്ന് സംശയിച്ചാല്‍ തെറ്റില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് എന്നു കേള്‍ക്കുമ്പോള്‍ സിപിഐ വിറളി പിടിക്കേണ്ട കാര്യമില്ലെന്ന് കെഎം മാണി പറഞ്ഞിരുന്നു. കിട്ടിയ സീറ്റ് വില്പനച്ചരക്കാക്കിയ സിപിഐയെ പോലുള്ള കളങ്കിത രാഷ്ട്രീയ കക്ഷികള്‍ കേരളാ കോണ്‍ഗ്രസിന് രാസോപദേശം തരേണ്ട കാര്യമില്ലെന്നും മാണി പറഞ്ഞു.
എല്‍ഡിഎഫിലേക്ക് തങ്ങള്‍ വരുന്നില്ലെന്ന് വ്യക്തമാക്കിയതാണ്. അതില്‍ എഴുതാപ്പുറം വായിക്കേണ്ട കാര്യമില്ലെന്നും മാണി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."