ബഹ്റൈന്‍; വിമാനത്തില്‍ വെച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിന് ഒരുമാസം തടവ്
ദുബായ്: ബഹ്റൈനിലേക്കുള്ള വിമാന യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച യുവാവ് നിയമ കുരുക്കിൽ, ഐഡന്റിറ്റി വെളിപ്പെടുത്താത്ത ഏഷ്യക്കാരനായ പ്രതി, യുവതിയുമായി സംസാരിക്കാൻ ശ്രമം നടത്തുകയും അതിനോട് യുവതി പ്രതികരിക്കാതെ ഇരുന്നപ്പോൾ, തന്റെ ഫോൺ നമ്പറും,സംസാരിക്കാനുള്ള ആഗ്രഹവും കടലാസിൽ എഴുതി നൽകിയതോടെയാണ് പ്രശ്നം ഗുരുതരമാകുന്നത്. ഈ നീക്കം യാത്രക്കാരിലും ക്യാബിൻ ക്രൂവിലും ആകെ ആശങ്ക ഉയർത്തി.
ബഹ്റൈനിൽ വിമാനമിറങ്ങിയപ്പോൾ ഇരയുടെ അമ്മ സംഭവം അധികൃതരെ അറിയിച്ച് നിയമ നടപടിയിലേക്ക് നീങ്ങി.ഇരയുടെയും,മറ്റു യാത്രക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ അതിവേഗ നിയമനടപടി സ്വീകരിച്ചു അധികൃതർ.
ബഹ്റൈനിലെ കാസേഷൻ കോടതിയുടെ അന്തിമ വിധിയിൽ പ്രതിക്ക് ഒരു മാസത്തെ തടവും സ്ഥിരമായി നാടുകടത്തലും വിധിച്ചു.
2022 ഓഗസ്റ്റ് 10-ന് പൊതുസ്ഥലത്ത് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനും,സദാചാര മാന്യത ലംഘിച്ചതും പ്രതിക്കെതിരെയുള്ള കുറ്റങ്ങളിൽ ഉൾപ്പെടുന്നത് പരിഗണിച്ചാണ് നിയമ നടപടി.
content highlights: bahrain man gets month in jail for advances towards girl on flight
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."