2023 ഗ്ലോബല്‍ റാങ്കിങില്‍ മികവ് പുലര്‍ത്തി 21 സഊദി സര്‍വകലാശാലകള്‍
റിയാദ്: ദി ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ വേള്‍ഡ് യൂനിവേഴ്‌സിറ്റി 2023 ഗ്ലോബല്‍ റാങ്കിങില്‍ 21 സഊദി സര്‍വകലാശാലകള്‍ മികച്ച നേട്ടം കൈവരിച്ചതായി സഊദി പ്രസ് ഏജന്‍സി അറിയിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനയാണിത്.
13 മേഖലകളിലെ നിലവാരം വിലയിരുത്തിയാണ് റാങ്കിങ് നല്‍കുന്നത്. 2004 മുതല്‍ വര്‍ഷം തോറും പട്ടിക പ്രസിദ്ധീകരിച്ചുവരുന്നു. അധ്യാപനം, ഗവേഷണം, വിവര കൈമാറ്റം, അന്താരാഷ്ട്ര വീക്ഷണഗതി തുടങ്ങിയ നിരവധി കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്.
സൗദിയിലെ ഏറ്റവും പ്രമുഖ സര്‍വകലാശാലയായ കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാലയ്ക്ക് 101ാം സ്ഥാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷം 190ാം സ്ഥാനത്തായിരുന്നു. കിങ് ഫഹദ് സര്‍വകലാശാല ആദ്യ 250ലും കിങ് സഊദ് സര്‍വകലാശാല ആദ്യ 300ലും അല്‍ ഫൈസല്‍ സര്‍വകലാശാല 350നുള്ളിലും ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്‌ലാമിക സര്‍വകലാശാല 400നുള്ളിലും ഉള്‍പ്പെട്ടു.
തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഓക്‌സഫഡ് യൂനിവേഴ്‌സിറ്റിയാണ് ഒന്നാംസ്ഥാനത്ത്. ഹാവാഡ് യൂനിവേഴ്‌സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു. കേംബ്രിഡ്ജ് അഞ്ചാംസ്ഥാനത്തു നിന്ന് മൂന്നിലേക്ക് ഉയര്‍ന്നു. അമേരിക്കന്‍ സര്‍വകലാശാലകളാണ് പട്ടികയില്‍ ഏറ്റവും കൂടുതലുള്ളത്. ആദ്യം 200ല്‍ 58ഉം അമേരിക്കന്‍ സര്‍വകലാശാലകളാണ്. ആകെ 177 അമേരിക്കന്‍ സര്‍വകലാശാലകള്‍ പട്ടികയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."