HOME
DETAILS
MAL
ടോക്കിയോയില്‍ സിന്ധുവിന് വെങ്കലം: വ്യക്തിഗത ഇനത്തില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം
backup
August 01 2021 | 12:08 PM
ടോക്കിയോ: ഒളിംപിക്‌സില്‍ ചരിത്രം രചിച്ച് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന്റെ വെങ്കല മെഡല്‍ നേട്ടം. ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-13, 21-15.
നേരത്തെ, റിയോ ഒളിംപിക്‌സില്‍ സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം രണ്ട് വ്യക്തിഗത ഒളിംപിക്‌സ് മെഡല്‍ നേടുന്നത്. സുശീല്‍കുമാറിന് ശേഷം രണ്ടു മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവും സിന്ധു തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."