ബില്‍ക്കീസ് ബാനു കേസ്: പുറത്തുവന്നത് ബിജെപി നേതാക്കളുടെ ക്രൂരമനസ്സ്, അമിത് ഷാ മാപ്പുപറയണം: സിദ്ധരാമയ്യ
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളായ 11 പേരെ വിട്ടയച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെച്ച് രാജ്യത്തോട് മാപ്പ് പറയണം. പ്രതികളെ വിട്ടയച്ചതിലൂടെ ബി.ജെ.പി നേതാക്കളുടെ ക്രൂര മനസ്സാണ് പുറത്തുവന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ബി.ജെ.പിയെ അദ്ദേഹം കടന്നാക്രമിച്ചത്.
.@HMOIndia's order to release the convicts in Bilkis Bano case, exposes the cruel mindset of @BJP4India leaders. They have brought shame to the entire country by granting pardon to these inhuman vultures.@AmitShah should resign & apologise to the entire nation.#BilkisBano
— Siddaramaiah (@siddaramaiah) October 18, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."