HOME
DETAILS
MAL
വിളവെടുപ്പ് ആഘോഷമാക്കി മന്ത്രി കെ. രാജു
backup
August 26 2016 | 02:08 AM
തിരുവനന്തപുരം: തന്റെ ഔദ്യോഗിക വസതിയായ അജന്തയില്‍ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ചടങ്ങ് മന്ത്രി കെ.രാജു കുടുംബസമേതം ആഘോഷിച്ചു.
വെണ്ട, പയര്‍, പാവല്‍ എന്നിവയുടെ വിളവെടുപ്പാണ് നടത്തിയത്. വീട്ടാവശ്യത്തിന് പൂര്‍ണമായും സ്വന്തമായി കൃഷി ചെയ്ത പച്ചക്കറികളാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ക്കൂടി ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ ആലോചന ഉള്ളതായി അദ്ദേഹം അറിയിച്ചു.
എല്ലാ ജനങ്ങളും ഇങ്ങനെ ചെയ്യുകയാണെങ്കില്‍ പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സംസ്ഥാനത്തിനു കഴിയും. കൃഷിവകുപ്പിന്റെ കുടപ്പനക്കുന്ന് കാര്ഷികകര്മ്മ സേനയാണ് കൃഷിയുടെ മേല്‍നോട്ടം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. കെ സുരേഷ്, കൃഷി ഓഫീസര്‍ സി. എല്‍. മിനി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിനുലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."