എക്സൈസ് വകുപ്പിൻ്റെ സ്പെഷല്‍ ഡ്രൈവ് ; 35 ദിവസത്തിനിടെ 1,038 പേര് അറസ്റ്റില്‍ 14.6 കോടിയുടെ മയക്കുമരുന്ന് പിടിച്ചു
തിരുവനന്തപുരം • മയക്കുമരുന്നിനെതിരേ എക്സൈസ് വകുപ്പ് നടത്തുന്ന സ്പെഷല്‍ ഡ്രൈവിൻ്റെ ഭാഗമായി സെപ്റ്റംബര്‍ 16 മുതല്‍ ഇന്നലെ വരെ 1,024 കേസുകളിലായി 1,038 പ്രതികളെ അറസ്റ്റ് ചെയ്തതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 14.6 കോടി രൂപയുടെ മയക്കുമരുന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 957.7 ഗ്രാം എം.ഡി.എം.എ, 1,428 ഗ്രാം മെത്താംഫിറ്റമിൻ, 13.9 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പ്, 245.5 ഗ്രാം ഹാഷിഷ് ഓയില്‍, 187.6 ഗ്രാം നര്‍ക്കോട്ടിക് ഗുളികകള്‍, 16 ഇൻജക്ഷൻ ആംപ്യൂളുകള്‍ മുതലായവ പിടിച്ചെടുത്തിട്ടുണ്ട്.
ഇതിനുപുറമെ 147.7 കിലോ കഞ്ചാവ്, 181 കഞ്ചാവ് ചെടിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവംബര്‍ ഒന്നുവരെയാണ് മയക്കുമരുന്നിനെതിരേയുള്ള എക്സൈസ് വകുപ്പിൻ്റെ സ്പെഷല്‍ ഡ്രൈവ്. തൃശൂരിലും എറണാകുളത്തുമാണ് ഏറ്റവുമധികം കേസുകള്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കുറവ് കാസര്‍കോട് ജില്ലയിലാണ്. കൂടുതല്‍ ശക്തമായ നടപടികള്‍ വരുംദിവസങ്ങളിലുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."