HOME
DETAILS
MAL
കെ.ടി ജലീലിന് വധഭീഷണി; വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തും
backup
August 12 2021 | 16:08 PM
തിരുവനന്തപുരം: മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ടി ജലീലിന് വധഭീഷണി. വാട്‌സ്ആപ്പ് ശബ്ദസന്ദേശമായാണ് ഫോണിലേക്ക് ഭീഷണി വന്നത്. വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്നാണ് ഭീഷണി.
സി.പി.എമ്മിന്റെ ഒപ്പം ചേര്‍ന്നുളള നീക്കങ്ങള്‍ അവസാനിപ്പിക്കണം. വാഹനത്തില്‍ ഒരുപാട് യാത്ര ചെയ്യുന്നയാളാണ്. അത് മറന്നുപോകരുതെന്നും ഈ ദിവസം ഓര്‍മയില്‍ വച്ചോ, കൊലപ്പെടുത്തുമെന്നും സന്ദേശത്തിലുണ്ട്. ഹംസ എന്ന പേര് പറഞ്ഞാണ് ശബ്ദസന്ദേശം വന്നത്. എം.എല്‍.എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഡി.ജി.പിക്ക് പരാതി നല്‍കി. തെളിവും കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."