വിഴിഞ്ഞത്ത് വള്ളം കത്തിച്ച് പ്രതിഷേധം; ബാരിക്കേഡുകള്‍ കടലിലെറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍
തിരുവനന്തപുരം: വിഴിഞ്ഞം പ്രതിഷേധത്തിന്‍െ നൂറാംദിനം സമരം ശക്തമാക്കി സമരസമിതിയും ലത്തീന്‍ അതിരൂപതയും. കടലും കരയും ഒരുപോലെ ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധം. മുതലപ്പൊഴിയില്‍ കടല്‍ ഉപരോധിച്ച സമരക്കാര്‍, കടലിലുണ്ടായിരുന്ന വള്ളത്തിന് തീയിട്ട് പ്രതിഷേധിച്ചു. തീരത്ത് പൊലിസ് നിരത്തിയ ബാരിക്കേഡുകള്‍ സമരക്കാര്‍ കടലിലെറിഞ്ഞു.
ഉന്നയിച്ച ഏഴ് ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്നാണ് സമരസമിതിയുടെ നിലപാട്. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തില്‍ 100ല്‍ അധികം മത്സ്യബന്ധന വള്ളങ്ങള്‍ കടലില്‍ പ്രതിഷേധം തീര്‍ക്കുകയാണ്. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടല്‍ വഴിയുള്ള സമരം.
മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കണ്‍വന്‍ഷനും സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 20മുതലാണ് സമരം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലായിരുന്ന സമരം പിന്നീട് തുറമുഖ നി!ര്‍മാണ മേഖലയിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."