'ഹമാസ്' ഭീകരരെങ്കില്‍ 'ഇസ്‌റാഈല്‍' കൊടുംഭീകരര്‍; കെ.കെ ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി കെ.ടി ജലീല്‍
'ഹമാസ്' ഭീകരരെങ്കില്‍ 'ഇസ്‌റാഈല്‍' കൊടുംഭീകരര്‍; കെ.കെ ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി കെ.ടി ജലീല്‍
കണ്ണൂര്‍: ഇസ്‌റാഈല്‍-ഹമാസ് പോരാട്ടവുമായി ബന്ധപ്പെട്ട് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജുടെ പ്രസ്താവനയ്ക്ക് പരോക്ഷ മറുപടിയുമായി കെ.ടി ജലീല്‍. 'ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നാണ് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. ഹമാസ് ഭീകരരെങ്കില്‍ ഇസ്‌റാഈല്‍ കൊടുംഭീകരരെന്ന് കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹിറ്റ്‌ലര്‍ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്‌റാഈല്‍ ഫലസ്തീനികളോട് കാണിക്കുന്നതെന്നും കെ.ടി ജലീല്‍ കുറിച്ചു.
1948 മുതല്‍ ഫലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ രീതിയിലുള്ള ഭീകരതയാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു. അതിന് കാരണക്കാര്‍ ഇസ്രായേലും അവരെ പിന്തുണയ്ക്കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്‍ഥ്യം മറച്ചുവെക്കാനാവില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളില്‍ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീര്‍പ്പിടുക മാത്രമല്ല, പ്രതിഷേധിക്കുക കൂടി ചെയ്യണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ശൈലജ ടീച്ചര്‍ സ്വീകരിച്ചിരുന്നത്. ഫലസ്തീന്‍ ജനതക്ക് നേരെ പതിറ്റാണ്ടുകളായി ഇസ്രായേല്‍ നടത്തിവരുന്ന ഫാഷിസ്റ്റ് ആക്രമണങ്ങളും ഫലസ്തീന്‍ പ്രദേശങ്ങള്‍ തുടര്‍ച്ചയായി കയ്യേറി സയണിസ്റ്റ് കുടിയേറ്റം ഉറപ്പിക്കുന്നതും കുറേക്കാലമായി ലോകം കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും അതിനോടുള്ള സഹികെട്ട പ്രതികരണമാണ് ഹമാസ് നടത്തിയ ആക്രമണമെന്നുമാണ് ബേബി രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നത്.
ഗോലിയാത്തിനെതിരെ ദാവീദ് നടത്തിയ പോരാട്ടമെന്നാണ് ബേബി ഹമാസിന്റെ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇസ്രായേല്‍ അതിര്‍ത്തി തകര്‍ത്ത് ഫലസ്തീന്‍ പോരാളികള്‍ ഇസ്രായേലിനുള്ളില്‍ കടന്നുചെന്ന് ആക്രമണം നടത്തിയത് അവര്‍ക്കായില്ല. ഇത് ഇസ്രായേലിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്നും ബേബി വിശേഷിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."