ബംഗ്ലാദേശിന് മുന്‍പില്‍ 185 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യ; വിരാട് കോഹ്ലിക്കും കെ.എല്‍ രാഹുലിനും അര്‍ദ്ധ സെഞ്ച്വറി
അഡ്ലെയ്ഡ്: ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 184 റണ്‍സുമായി ഇന്ത്യ.ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 184 റണ്‍സെടുത്തു.വിരാട് കോഹ്ലിയും കെ.എല്‍ രാഹുലും അര്‍ദ്ധ സെഞ്ച്വറി നേടി. മത്സരത്തിന്റെ തുടക്കത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 8 പന്തില്‍ നിന്ന് രണ്ട് റണ്‍സ് എടുത്ത് പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്ലിയും കെ.എല്‍ രാഹുലും തകര്‍പ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചത്തോടെ സ്‌കോര്‍ ഉയര്‍ന്നു.44 പന്തില്‍ നിന്ന് 8 ഫോറും ഒരു സിക്സും പറത്തി 64 റണ്‍സോടെ കോഹ്ലി പുറത്താവാതെ നിന്നു. 32 പന്തില്‍ നിന്ന് മൂന്ന് ഫോറും നാല് സിക്സും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്.കോഹ്‌ലിയുടെ ഈ വര്‍ഷത്തെ ലോകകപ്പിലെ മൂന്നാമത്തെ അര്‍ദ്ധ സെഞ്ച്വറിയാണിത്്.
52 റണ്‍സാണ് നേടി ഇന്ത്യയുടെ സ്‌കോര്‍ 78 എത്തിനില്‍ക്കെ രാഹുല്‍ പുറത്തായെങ്കിലും പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. 30 റണ്‍സെടുത്ത് സൂര്യകുമാര്‍ പുറത്തായതിന് പിന്നാലെ ഇന്ത്യക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ഹര്‍ദിക് അഞ്ചും ദിനേശ് കാര്‍ത്തിക്കും അക്ഷര്‍ പട്ടേലും ഏഴ് റണ്‍സ് വീതവും എടുത്ത് മടങ്ങി. ബംഗ്ലാദേശിനായി ഹസന്‍ മഹ്മുദ് മൂന്ന് വിക്കറ്റും ഷക്കീബ് രണ്ട് വിക്കറ്റും വീഴ്ത്തി.
ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നല്ല തുടക്കമായിരുന്നെങ്കിലും മഴ തടസ്സമായി. 66 റണ്‍സില്‍ വിക്കറ്റ് നഷടമാകാതെ 7 ഓവര്‍ പിന്നിട്ടപ്പോഴാണ് മഴ തടസ്സമായെത്തിയത്. 59 റണ്‍സുമായി ലിറ്റണ്‍ ദാസും 7 റണ്‍സുമായി നജ്മുലുമാണ് ക്രീസില്‍. ലിറ്റണ്‍ അര്‍ധസെഞ്ച്വറി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."