HOME
DETAILS
MAL
സംസ്ഥാന സൈക്കിള്‍ പോളോചാംപ്യന്‍ഷിപ്പിന് തുടക്കമായി
backup
August 26 2016 | 20:08 PM
അമ്പലപ്പുഴ: 45-മത് സംസ്ഥാന സൈക്കിള്‍ പോളോചാംപ്യന്‍ഷിപ്പിന് തുടക്കമായി. നാലു ജില്ലകളില്‍ നിന്നായി 470 ഓളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച സമാപിക്കും.
വണ്ടാനം റ്റി ഡി മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ തുടക്കം കുറിച്ച ചാമ്പ്യന്‍ഷിപ്പ് സംസ്ഥാന കാപ്പ ബോര്‍ഡ് അംഗം അഡ്വ എ നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
സൈക്കിള്‍ പോളോ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം എന്‍ സി ബോസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എ ആര്‍ കണ്ണന്‍, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അഫ്‌സത്ത്, അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി എം എ തോമസ്, ട്രഷറല്‍ ചന്ദ്രഭാനു, ജോയിന്റ് സെക്രട്ടറി അഡ്വ ധന്യാബാബു, വൈസ് പ്രസിഡന്റ് രാജേഷ് ,സഹദേവന്‍ നവാസുദ്ദീന്‍, പ്രദീപ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."