ADVERTISEMENT
HOME
DETAILS
MAL
ദിവസക്കൂലി നല്‍കിയില്ല; ചോദിച്ചതിന് ദലിത് യുവാവിനെ കൊന്നു
ADVERTISEMENT
backup
August 25 2021 | 05:08 AM
ദിവസക്കൂലിയായി പത്തു കിലോ അരിയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതു ചോദിച്ചതിനായിരുന്നു കൊലപാതകം
പട്ന: ജോലിയെടുത്തതിനുള്ള ദിവസക്കൂലിയായ പത്തു കിലോ അരി ചോദിച്ചതിന് ദലിത് യുവാവിനെ കൊന്നു മൃതദേഹം തോട്ടിലൊഴുക്കി. ബിഹാറിലെ നളന്ദയിലെ ബഹദൂര്‍പൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
25കാരനായ ഉപേന്ദ്ര രവിദാസാണ് കൊല്ലപ്പെട്ടത്. ദിനേശ് മെഹ്തോ എന്നയാളുടെ കൃഷിയിടത്തിലായിരുന്നു ഉപേന്ദ്രയ്ക്കു ജോലി. ദിവസക്കൂലിയായി പത്തു കിലോ അരിയായിരുന്നു നിശ്ചയിച്ചത്.
ജോലിക്കു ശേഷം ഇതു ചോദിച്ചപ്പോള്‍ പിന്നീട് വാങ്ങാന്‍ പറയുകയും ദിവസങ്ങള്‍ക്കു ശേഷം വീണ്ടുമെത്തിയപ്പോള്‍ ദിനേശും സംഘവും ഇയാളെ അടിച്ചു കൊന്ന് മൃതദേഹം തോട്ടിലൊഴുക്കുകയുമായിരുന്നു.
ഞായറാഴ്ച മുതല്‍ കാണാതായിരുന്ന ഉപേന്ദ്രയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയിരുന്നത്. ഉപേന്ദ്രയുടെ ബന്ധുവായ സിക്കന്ദറിനും മര്‍ദനമേറ്റിരുന്നു. ഇയാള്‍ പ്രദേശത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
കല്ലുകള്‍ വച്ചുകെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതോടെ ദിനേശ് മെഹ്ത ഒളിവിലാണെന്നാണ് വിവരം. ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന് കോടതി തടഞ്ഞു
Kerala
• 3 days agoകെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala
• 3 days agoസ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്സൈറ്റിലില്ല'
Kerala
• 3 days agoപൊതുതാല്പര്യമില്ല സ്വകാര്യ താല്പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്യു ഹരജി തള്ളി ഹൈക്കോടതി
Kerala
• 3 days agoവയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച നടത്തി
Kerala
• 3 days agoമട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്കൂള്‍ അധ്യാപിക അറസ്റ്റില്‍
Kerala
• 3 days agoനാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര് മുഖ്യമന്ത്രിയാകും
National
• 3 days agoടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു
Others
• 3 days agoTOP TEN MUST VISIT TOURIST PLACES IN DUBAI
uae
• 3 days agoഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി
Kerala
• 3 days agoADVERTISEMENT