HOME
DETAILS

സഊദിയില്‍ അനധികൃത കുടിയേറ്റ പ്രവാസികളെ നാടുകടത്തുന്നു; പരിശോധന ഊര്‍ജിതമാക്കി സഊദി അറേബ്യ

  
backup
October 16, 2023 | 2:28 PM

illegal-immigrants-are-being-deported-in-saudi-arabi

റിയാദ്: സഊദി അറേബ്യയില്‍ നിയമലംഘകർക്കെതിരെ കടുത്ത നടപടികള്‍ എടുക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 16,800-ൽ അതികം അനധികൃത പ്രവാസികള്‍ അറസ്റ്റിലായതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒക്‌ടോബര്‍ അഞ്ച് വ്യാഴം മുതല്‍ ഒക്‌ടോബര്‍ 11 ബുധനാഴ്ച വരെ രാജ്യത്തുടനീളമുള്ള പരിശോധനയില്‍ പിടിക്കപ്പെട്ടവരുടെ കണക്കുകള്‍ ആഭ്യന്തര മന്ത്രാലയം സഊദി പ്രസ് ഏജന്‍സി (എസ്പിഎ) വഴിയാണ് പുറത്തുവിട്ടത്. താമസ, തൊഴില്‍ നിയമത്തിനു പുറമേ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരും ഇതില്‍ ഉള്‍പ്പെടുന്നു.
അറസ്റ്റിലായ 16,800 പേരില്‍ 10,177 പേര്‍ അനധികൃത താമസത്തിനും രാജ്യത്തെ റെസിഡന്‍സി നിയമം ലംഘിച്ചതിനുമാണ് പിടിയിലായത്. 4,523 പേര്‍ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരാണ്. തൊഴില്‍ നിയമലംഘകരായ 2,100 പേരെയും പരിശോധനയില്‍ കണ്ടെത്തി.
റിയാദ്: സഊദി അറേബ്യയില്‍ നിയമലംഘകരെ കണ്ടെത്തി നാടുകടത്തുന്ന നടപടികള്‍ ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 16,790 അനധികൃത പ്രവാസികള്‍ അറസ്റ്റിലായതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒക്‌ടോബര്‍ അഞ്ച് വ്യാഴം മുതല്‍ ഒക്‌ടോബര്‍ 11 ബുധനാഴ്ച വരെ രാജ്യത്തുടനീളമുള്ള പരിശോധനയില്‍ പിടിക്കപ്പെട്ടവരുടെ കണക്കുകള്‍ ആഭ്യന്തര മന്ത്രാലയം സഊദി പ്രസ് ഏജന്‍സി (എസ്പിഎ) വഴിയാണ് പുറത്തുവിട്ടത്. താമസ, തൊഴില്‍ നിയമത്തിനു പുറമേ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരും ഇതില്‍ ഉള്‍പ്പെടുന്നു.

അറസ്റ്റിലായ 16,790 പേരില്‍ 10,177 പേര്‍ അനധികൃത താമസത്തിനും രാജ്യത്തെ റെസിഡന്‍സി നിയമം ലംഘിച്ചതിനുമാണ് പിടിയിലായത്. 4,523 പേര്‍ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരാണ്. തൊഴില്‍ നിയമലംഘകരായ 2,090 പേരെയും പരിശോധനയില്‍ കണ്ടെത്തി.

സഊദിയിലേക്ക് അതിര്‍ത്തിയിലൂടെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ 709 പേര്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായി. ഇവരില്‍ 63 ശതമാനം പേര്‍ യെമന്‍ പൗരന്മാരും 34 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. സഊദിയില്‍ നിന്ന് അധികൃതമായി അതിര്‍ത്തിവഴി പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 86 പേര്‍ അറസ്റ്റിലായി. നിയമലംഘകര്‍ക്ക് സൗകര്യങ്ങള്‍ നല്‍കിയ 19 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു.

നാടുകടത്തല്‍ നടപടികള്‍ കാത്ത് 38,040 പുരുഷന്മാരും 7,684 സ്ത്രീകളും ഉള്‍പ്പെടെ 45,724 കുറ്റക്കാര്‍ നിലവില്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നുണ്ട്. പാസ്‌പോര്‍ട്ട്, വിമാന ടിക്കറ്റുകള്‍ തുടങ്ങിയവ ലഭ്യമാവുന്ന മുറയ്ക്ക് ഇവരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കും. ഇതിനായി അതാത് രാജ്യങ്ങളിലെ എംബസികളുമായും കോണ്‍സുലേറ്റുകളുമായും ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചുവരികയാണ്. പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാവുന്ന മുറയ്ക്ക് സഊദിയുടെ ചെലവില്‍ വിമാന ടിക്കറ്റെടുത്ത് അയക്കുകയാണ് ചെയ്യുക. ഇങ്ങനെ നാടുകടത്തപ്പെട്ടവര്‍ക്ക് സഊദിയില്‍ പ്രവേശന വിലക്കുണ്ടാവും.

Content Highlights: Illegal immigrants are being deported in Saudi Arabia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  7 days ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  7 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  7 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  7 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  7 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  7 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  7 days ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  7 days ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  7 days ago