പി ജയരാജന് പുതിയ കാര്‍ വാങ്ങാന്‍ 35 ലക്ഷം; വാഹനത്തിന് ഉയര്‍ന്ന സെക്യൂരിറ്റി സംവിധാനം വേണമെന്ന് പ്രത്യേക നിര്‍ദ്ദേശം
തിരുവനന്തപുരം: സി.പി.എം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും ആയ പി. ജയരാജന് പുതിയ കാര്‍ വാങഅങുന്നു. ഇതിനായി 35 ലക്ഷം രൂപ അനുവദിച്ചതായാണ് റിപ്പോര്‍ട്ട്.
വാഹനത്തിന് ഉയര്‍ന്ന സെക്യൂരിറ്റി സംവിധാനമുണ്ടാകാനും പ്രത്യേക നിര്‍ദേശമുണ്ട്. ബുള്ളറ്റ് പ്രൂഫ് കാറാണ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് പി. ജയരാജന് കാര്‍ വാങ്ങുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ടര്‍ ബോര്‍ഡാണ് കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഈ തീരുമാനം മന്ത്രിസഭാ യോഗം അംഗീകരിക്കുകയും ചെയ്തു. ജയരാജന്റെ ശാരീരിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ ഇലക്ട്രിക് വാഹനം വാടകയ്ക്ക് എടുക്കണമെന്ന നയം മറികടന്നാണ് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം.
കഴിഞ്ഞയാഴ്ച, മന്ത്രിമാര്‍ക്കായി നാലു ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ 1.3 കോടി രൂപ അനുവദിച്ചിരുന്നു. ആഗസ്റ്റില്‍, 10 മന്ത്രിമാര്‍ക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങാനായി 3,22,20,000 രൂപയും അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."