HOME
DETAILS

മദ്രസകളുടെ വരുമാന സ്രോതസ് പരിശോധിക്കാന്‍ യോഗി സര്‍ക്കാര്‍

  
backup
November 22 2022 | 05:11 AM

national-up-government-to-investigate-income-source-of-unrecognized-madrassas-2022

ലഖ്‌നൗ: മദ്രസകളുടെ വരുമാന സ്രോതസ് പരിശോധിക്കാന്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സര്‍ക്കാര്‍ അംഗീകാരമില്ലെന്ന് പ്രഖ്യാപിച്ച മദ്രസകളുടെ വരുമാന സ്രോതസ്സാണ് പരിശോധിക്കുന്നത്. സര്‍വേ നടപടികള്‍ക്കു പിന്നാലെയാണ് പുതിയ നീക്കം. ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തി ജില്ലകളിലുള്ള മദ്രസകളിലാണ് അന്വേഷണമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ നടത്തിയ സര്‍വേയില്‍ നേപ്പാളിനോട് ചേര്‍ന്നുള്ള അതിര്‍ത്തി ജില്ലകളില്‍ 1,500ലേറെ മദ്രസകള്‍ക്ക് അംഗീകാരമില്ലെന്ന് യോഗി ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ മിക്ക മദ്രസകളും സകാത്ത് ഫണ്ടുകളാണ് വരുമാനമാര്‍ഗമായി സൂചിപ്പിച്ചിട്ടുള്ളത്. ഈ സകാത്തിന്റെ സ്രോതസുകളെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

സിദ്ധാര്‍ത്ഥ്‌നഗര്‍, ബല്‍റാംപൂര്‍, ലഖിംപൂര്‍ ഖേരി, മഹാരാജ് ഗഞ്ച്, ബഹ്‌റായ്ച്ച്, ശ്രാവസ്തി എന്നീ ജില്ലകളിലെ മദ്രസകളിലാണ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുന്നത്. മദ്രസകള്‍ ചൂണ്ടിക്കാട്ടിയ സകാത്ത് എവിടെനിന്നാണ് വരുന്നതെന്ന് വ്യക്തമാകേണ്ടതുണ്ടെന്ന് യോഗി സര്‍ക്കാരിലെ ന്യൂനപക്ഷ മന്ത്രി ദാനിഷ് ആസാദ് അന്‍സാരി പറഞ്ഞു. ഇതു സംബന്ധിച്ചുള്ള യോഗം ഉടന്‍ ചേരുമെന്നും മന്ത്രി അറിയിച്ചു.

യു.പി സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് 8,500 മദ്രസകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്. ഇതില്‍ 7.64 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. രാജ്യത്തെ പ്രശസ്ത ഇസ്‌ലാമിക മതപഠന കേന്ദ്രമായ ദാറുല്‍ ഉലൂം ദയൂബന്ദിനെയും നേരത്തെ നിയമവിരുദ്ധ മദ്‌റസയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് പ്രതിഷേധത്തിനു പിന്നാലെ ദാറുല്‍ ഉലൂം അനധികൃത പട്ടികയിലില്ലെന്നും വിശദീകരണം വന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago